Autos

ക്രാഷ് ടെസ്റ്റിൽ തകർന്ന് മാരുതിയുടെ പുതിയ മോഡൽ കാർ

maruti s presso crash test rating

സേഫർ കാർസ് ഫോർ ഇന്ത്യ എന്ന ഹാഷ്ടാഗിന് കീഴിൽ ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം (GNCAP) കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തിവരുന്ന ക്രാഷ് ടെസ്റ്റ് പരമ്പരയിൽ പുതുതായി ടെസ്റ്റ് ചെയ്ത കാറുകളിൽ മാരുതി സുസുക്കിയുടെ മിനി എസ്‌യുവി മോഡൽ പൂർണ്ണമായും പരാജയപെട്ടു.

വാഹനങ്ങളുടെ ഇടി പരീക്ഷ (ക്രാഷ് ടെസ്റ്റ്) നടത്തി റിപ്പോർട്ട് തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ സ്ഥാപനമാണ് ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം. അവർ നടത്തിയ ക്രാഷ് ടെസ്റ്റിൽ 2019 ൽ വില്പനക്കെത്തിയ മാരുതി സുസുക്കി എസ്-പ്രെസ്സോയ്ക്ക് ഒരു സ്റ്റാർ പോലും നേടാനായില്ല.

അപകട സമയത്ത് മുൻ നിര സീറ്റിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത ഏറെയാണ് എന്നാണ് ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എസ്-പ്രെസ്സോയുടെ VXi വേരിയന്റ് ആണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. ഡ്രൈവർ സൈഡ് എയർബാഗ് ഈ മോഡലിലുണ്ടെങ്കിലും പാസഞ്ചർ സൈഡ് എയർബാഗ് ഈ വേരിയന്റിൽ ഓപ്ഷണൽ ആണ്.

Adult Occupancy Protection (മുതിർന്നവരുടെ സുരക്ഷ)-യുടെ കാര്യത്തിൽ 17 മാർക്ക് സൂചികയിൽ ഒരു പോയിന്റ് പോലും നേടാൻ എസ്-പ്രെസ്സോയ്ക്കായില്ല. അതെ സമയം Child Occupancy Protection (കുട്ടികളുടെ സുരക്ഷ)-യുടെ കാര്യത്തിൽ 13.84/49 മാർക്ക് നേടി 2 സ്റ്റാർ റേറ്റിംഗ് നേടാൻ മാരുതി എസ്-പ്രെസ്സോയ്ക്കായി.

ക്രാഷ് ടെസ്റ്റിൽ മികവ് നേടാനായില്ല എങ്കിലും തങ്ങളുടെ വാഹനങ്ങൾ ഇന്ത്യയിലെ നിലവിലുള്ള എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് വില്പനക്കെത്തിയിരിക്കുന്നത് എന്ന് മാരുതി സുസുക്കി പ്രതികരിച്ചു.

Summary: Maruti S Presso Crash Test Rating. Maruti Suzuki S Presso scores 0 stars in Global NCAP crash tests, which is part of its ‘Safer Cars For India’ programme.

You may also like

vehicle registration in india
Autos

വാഹന രജിസ്ട്രേഷന് പുതിയ കളർ കോഡ് | New color code for vehicle registration

വാഹന റെജിസ്ട്രേഷന് പുതിയ കളർ കോഡ് പുതിയ വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന താൽക്കാലിക റെജിസ്ട്രേഷനു നൽകിവരുന്ന പേപ്പർ പ്രിന്റ് നമ്പർ ...
harley davidson news malayalam
Autos

ബൈക്ക് പ്രേമികൾക്ക് ഹാർലി ഡേവിഡ്‌സണെ മിസ്സ് ചെയ്യും

Harley-Davidson left India | അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ നിര്‍മ്മാണവും വില്‍പനയും അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. ...

More in:Autos

Comments are closed.