Business

വ്യവസായത്തെ സഹായിക്കാൻ വായ്പാ അക്കൗണ്ടുകൾ പുനക്രമീകരിക്കാൻ എല്ലാ ബാങ്കുകളോടും ആവശ്യപ്പെടണമെന്ന് റിസർവ് ബാങ്ക്

reserv-bank-of-india
reserv-bank-of-india

കൊറോണ വൈറസിൻ്റെ ആഘാതം നേരിടാൻ വ്യവസായത്തെ സഹായിക്കാൻ വായ്പാ അക്കൗണ്ടുകൾ പുനക്രമീകരിക്കാൻ എല്ലാ ബാങ്കുകളോടും ആവശ്യപ്പെടണമെന്ന് റിസർവ് ബാങ്ക് ഡയറക്ടർ സതീഷ് മറാഠെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

“ഇത് അസാധാരണമായ സമയമാണ്, അസാധാരണമായ നടപടികൾ കൈക്കൊള്ളേണ്ടതിൻ്റെ ആവശ്യകത ഇപ്പോഴുണ്ട്,” ഡയറക്ടർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

ഹ്രസ്വകാല വായ്‌പകൾ അനുവദിക്കുക, പലിശനിരക്ക് കുറയ്ക്കുക, സ്മാൾ ഇൻഡസ്ട്രിയൽ ഡിവലപ്പ്മെൻറ് ബാങ്ക് വഴി ഗ്യാരൻറി നൽകുക, നടപ്പ് വർഷത്തിൽ തിരച്ചടവിന്മേലുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുക എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്ത സമയത്ത് സർക്കാരും റിസർവ് ബാങ്കും കൊറോണ വൈറസ് മൂലമുണ്ടായ ആഘാതം ലഘൂകരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച നടപടികളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആവശ്യമുള്ളിടത്ത് എല്ലാ വായ്പ അകൗണ്ടുകളും പുനക്രമീകരിക്കാൻ എല്ലാ ബാങ്കുകളെയും അനുവദിക്കുക,
തിരിച്ചടക്കാത്ത പലിശ സമാഹാരണത്തിന് ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന ആറ് പ്രതിമാസ തവണകളായി അടയ്ക്കാൻ കഴിയുന്ന രീതിയിൽ പുനഃക്രമീകരിക്കാൻ ബാങ്കുകളെ അനുവദിക്കണം തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിച്ചു.

ചെറുകിട, ഇടത്തരം, വലിയ യൂണിറ്റുകൾ അടങ്ങുന്ന ഞങ്ങളുടെ ഉൽ‌പാദന മേഖലയുടെ പ്രവർത്തനങ്ങളെ ലോക്ക് ഡൗണും മാന്ദ്യവും പൂർണ്ണമായും തടസ്സപ്പെടുത്തി, ഞങ്ങളുടെ വിതരണ ശൃംഖലകളും ചെറുകിട, റീട്ടെയിൽ ബിസിനസ്സുകളും തകരാറിലാക്കി, അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് യൂണിറ്റുകൾ ഇപ്പോൾ പൂർണ്ണ തകർച്ചയിൽ എത്തിയിരിക്കുന്നു, ” അദ്ദേഹം പറഞ്ഞു.

You may also like

SBI Savings Account for Minor
Business

കുട്ടികൾക്കായി SBI യിൽ Zer0 ബാലൻസ് അക്കൗണ്ട് തുടങ്ങാം | SBI Savings Account for Minor

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു നിക്ഷേപവും ബാങ്ക് അക്കൗണ്ടും വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എസ്. ബി. ഐ. ( SBI ...

More in:Business

Comments are closed.