
Amazon founder Jeff Bezos topped the Forbes’ list of richest Americans | ഫോബ്സിന്റെ ഏറ്റവും സമ്പന്നരായ അമേരിക്കക്കാരുടെ പട്ടികയിൽ ഏഴ് ഇന്ത്യൻ-അമേരിക്കക്കാർ ഇടം നേടി, തുടർച്ചയായ മൂന്നാം വർഷവും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാമതെത്തി. 179 ബില്യണ്‍ ഡോളറാണ് ഒന്നാമതുള്ള ജെഫ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ളത് ബില്‍ ഗേറ്റ്സിന്റെ ആസ്തി 111 ബില്യണ്‍ ഡോളറാണ് ആണ്.
അമേരിക്കയിലെ 400 സമ്പന്നരുടെ പട്ടികയിൽ ആണ് ബിസോസ് ഒന്നാമത് എത്തിയത്. തുടർച്ചയായ മൂന്നാം വർഷമാണ് യുഎസിലെ ഏറ്റവും ധനികനായ വ്യക്തിയുടെ സ്ഥാനം ബിസോസ് കരസ്ഥമാക്കുന്നത്.
സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഇസെഡ്സ്കേലര്‍ സിഇഒ ജയ് ചൗധരി, സിംഫണി ടെക്നോളജീസ് ഗ്രൂപ്പ് ചെയര്മാന് രോമേഷ് വധ്വാനി, വേഫെയര്‍ സിഇഒയും സഹസ്ഥാപകനുമായ നീരജ് ഷാ, വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ഖോസ്ലയുടെ സ്ഥാപകന്‍ വിനോദ് ഖോസ്ല, ഷെര്‍പാലോ വെഞ്ച്വേര്‍സ് മാനേജിങ് പാര്‍ട്ണര്‍ രാം ശ്രീറാം, രാകേഷ് ഗംഗ്വാല്‍, വര്‍ക്ഡേ സിഇഒ അനീല്‍ ഭുസ്രി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജര്‍.
പട്ടികയിൽ ഏഴ് ഇന്ത്യൻ-അമേരിക്കക്കാർ ഉണ്ട് – സൈബർ സുരക്ഷ സ്ഥാപനമായ ഇസഡ് സ്കെയിലർ സിഇഒ ജയ് ചൗധരി, സിംഫണി ടെക്നോളജി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റോമേഷ് വദ്വാനി, ഓൺലൈൻ ഹോം ഗുഡ്സ് റീട്ടെയിലറിന്റെ സഹ സ്ഥാപകനും സിഇഒയുമായ വേഫെയർ നിരജ് ഷാ, സിലിക്കൺ വാലിയിലെ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം ഖോസ്ല വെൻചേഴ്സിന്റെ സ്ഥാപകൻ വിനോദ് ഖോസ്ല, ഷെര്‍പാലോ വെഞ്ച്വേര്‍സ് മാനേജിങ് പാര്‍ട്ണര്‍ രാം ശ്രീറാം, രാകേഷ് ഗംഗ്വാല്‍, വര്‍ക്ഡേ സിഇഒ അനീല്‍ ഭുസ്രി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജര്‍.
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് 85 ബില്യൺ യുഎസ് ഡോളർ ആസ്തി നേടി മൂന്നാം സ്ഥാനത്ത് ആണ്, ബെർക്ക്ഷെയർ ഹാത്വേ സിഇഒ വാറൻ ബഫെറ്റ് നാലാം സ്ഥാനത്തും ആണ്, 73.5 ബില്യൺ യുഎസ് ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി. സോഫ്റ്റ്വെയർ ഭീമൻ ഒറാക്കിൾ ലാറി എലിസൺ 72 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി അഞ്ചാം സ്ഥാനത്താണ്.