
കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണ വിപണന കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ വാട്ട്സ്ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള പുതിയ മാർഗം അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി ഗ്യാസ് ബുക്ക് ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ സംരംഭം അവതരിപ്പിച്ചതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെ 8 കോടിയോളം വരുന്ന ഭാരത് ഗ്യാസ് ഉപഭോഗ താക്കൾക്ക് ഉപകാരപ്രദമാകുന്നതാണ് ഈ പദ്ധതി. എൽ.പി.ജി. ബുക്ക് ചെയ്യുന്ന രീതി വളരെ എളുപ്പമാക്കുകയെന്നതാണ് ഇതിലൂടെ കമ്പനിയുടെ ലക്ഷ്യം.
ഇതുകൂടി വായിക്കാം : കുട്ടികളുടെ ഓൺലൈൻ പഠനം: കുടുംബശ്രീ വഴി 500 രൂപ മാസതവണയിൽ ലാപ്ടോപ്പ് നൽകാൻ ഒരുങ്ങി സർക്കാർ
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഈ പദ്ധതി ഭാരത് ഗ്യാസ് നടപ്പിലാക്കിയത്. സിലിണ്ടർ ബുക്കിംഗ് സുഗമമാക്കുന്നതിനായി വാട്ട്സ്ആപ്പ് ബിസിനസ് ചാനൽ അവതരിപ്പിച്ചതായി ബിപിസിഎൽ പ്രസ്താവനയിൽ പറഞ്ഞു.
വാട്ട്സ്ആപ്പിൽ എങ്ങനെ ബുക്ക് ചെയ്യാം
1800 22 43 44 എന്ന സ്മാർട്ട്ലൈൻ നമ്പറിൽ ഉപഭോക്താവിന് ഭാരത് ഗ്യാസിൻറെ ഔദ്യോഗിക വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിൽ ബുക്കിംഗ് രജിസ്റ്റർ ചെയ്യേണ്ടിവരും. വാട്ട്സ്ആപ്പ് വഴി ബുക്കിംഗ് പൂർത്തിയാക്കിക്കഴിഞ്ഞാൽ ഉപഭോക്താവിന് സ്ഥിരീകരണ സന്ദേശവും റീഫില്ലിനായി ഓൺലൈൻ പേയ്മെന്റ് നടത്താനുള്ള ലിങ്കും ലഭിക്കും. ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, യുപിഐ, ആമസോൺ പോലുള്ള മറ്റ് പേയ്മെന്റ് അപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഓൺലൈൻ ആയി പണമടക്കാം.