

കൊറോണ വൈറസുമായി ബന്ധപ്പെട്ട് പല യൂറോപ്യൻ രാജ്യങ്ങളും ചൈന വിടാൻ ഒരുങ്ങുകയാണ്. ഇതിൻറെ ഭാഗമായി ജർമൻ കമ്പനികൾ എല്ലാം ചൈനയിൽ നിന്നും പിൻവാങ്ങുകയാണ്. നിലവിൽ ചൈനയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ജർമൻ കമ്പനികൾ അവസാനിപ്പിച്ചിട്ടുണ്ട്.
ജര്‍മ്മനിയുടെ പ്രസിദ്ധരായ ഷൂ നിര്‍മ്മാണ കമ്പനിയായ വോൺ വെൽ ചൈന വിടാനൊരുങ്ങുകയാണ്. പകരം ഇന്ത്യയിലെ ആഗ്രയിലേക്കാണ് കമ്പനികള്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യോഗി ആദിത്യനാഥിൻറെ ക്ഷണം സ്വീകരിച്ച് 110 കോടിയുടെ നിക്ഷേപമാണ് വോൻ വെൽ യു.പിയിൽ നടത്തുക എന്നാണറിയുന്നത്. വോണ്‍ വെല്‍ ലാട്രിക് ഇന്‍ഡസ്ട്രി പ്രൈ.ലി എന്ന കമ്പനിയാണ് ആഗ്രയില്‍ പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്.