Business

ഇന്ത്യയ്ക്ക് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ കഴിയുമോ ? ഇന്ത്യയിലെ സുപ്രധാന ചൈനീസ് ഉത്പന്നങ്ങൾ; വിശദമായി അറിയാം

chinese-products-in-india

ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. ഇതോടെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഇന്ത്യയിൽ വർധിച്ചുവരികയാണ്.

ചൈനീസ് ഉൽപന്നങ്ങൾ ഒഴിവാക്കണമെന്ന ആഹ്വാനവുമായി പശ്ചിമബംഗാളിലെ ബിജെപി നേതാവും രംഗത്തെത്തി. മാത്രമല്ല ഇനിയും അവ ഉപയോഗിക്കുന്നവരെ അടിച്ചുവീഴ്ത്തണമെന്ന വിവാദ പ്രസ്താവനയും നടനും ബിജെപി നേതാവുമായ ജോയ് ബാനർജി നടത്തി. എന്നാൽ ചൈനീസ് ബഹിഷ്കരണം അത്ര എളുപ്പമുള്ള കാര്യമല്ല.

ഇന്ത്യ ഇപ്പോൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ മാത്രമല്ല, ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യൻ വിപണിയിൽ സജീവ സാന്നിധ്യമായ മൊബൈൽ ഫോണുകളിൽ കൂടുതൽ ചൈനീസ് നിർമ്മിത ഫോണുകൾ ആണ്. ഓപ്പോ, വിവോ, വൺ പ്ലസ്, റിയൽ മീ, ഐക്യൂ, ഈ 5 ഫോണുകളും വിപണിയിൽ എത്തിക്കുന്നത് ചൈനീസ് ആസ്ഥാനമായ ബി.ബി.കെ. ഇലക്ട്രോണിക്സ് ആണ്.

ഓണർ സ്മാർട്ഫോണുകൾ വാവെയ് കമ്പനിയുടെ കീഴിൽ വരുന്നതാണ്. 2012 ൽ ലോകത്തിലെ ടെലികമ്മ്യൂണിക്കേഷൻ ഭീമന്മാരായ എറിക്‌സൺ കമ്പനിയെ വാവെയ് മറികടന്നു. 2018 ൽ ആപ്പിളിനെ മറികടന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ നിർമ്മിക്കുന്ന രണ്ടാമത്തെ കമ്പനിയായി.

ഐഫോണുകളുടെയും, ആപ്പിളിൻറെ മറ്റ് പ്രൊഡക്ടുകളുടെയും നിർമ്മാണ പങ്കാളി ചൈനീസ് കമ്പനിയായ ഫോക്സ്കോൺ ആണ്. ഷെൻസിൻ ആസ്ഥാനമായ ഫോസ്‌കോണിൽ നിന്നാണ് ഐഫോണുകൾ പുറത്തിറങ്ങുന്നത്.

എന്നാൽ ലോകത്തിൻറെ പല ഭാഗത്തും നിർമ്മിച്ചതാണ് ഐഫോൺ എന്നാണ് കമ്പനിയുടെ വാദം. പക്ഷെ ലോകത്തിൻറെ പലഭാഗങ്ങളിലും ഫോക്സ്കോണിന് ഫാക്ടറികൾ ഉണ്ട്. അവിടെ നിന്നുമാണ് മറ്റ് പാർട്സുകൾ പുറത്തുവരുന്നത്. ചുരുക്കത്തിൽ ചൈനീസ് നിർമ്മിത ഫോൺ ആണ് ഐഫോൺ.

ഇലക്ട്രോണിക് അനുബന്ധഘടകങ്ങളുടെ ഇറക്കുമതിയുടെ 67 ശതമാനവും ചൈനയിൽ നിന്നാണ്. വിപണി വലുപ്പം ഏകദേശം 5300 ബില്യൺ രൂപയുടേതാണ്. ലാപ്ടോപ്പുകൾ, ഫോണുകൾ എന്നിവയുടെ ഹൃദയഭാഗമായ സെമി കണ്ടക്ടറുകളും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളും ഇന്ത്യ ചൈനയിൽ നിന്ന് വാങ്ങുന്ന ഘടകങ്ങളിൽപെടുന്നു.

ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ ചേരുവകളിൽ 67 ശതമാനവും ചൈനയിൽ നിന്നാണ്. 2019 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യ 2.6 ബില്യൺ ഡോളർ വിലവരുന്ന രാസവസ്തുക്കളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 1.8 ബില്യൺ ഡോളർ മൂല്യമുള്ള “ആക്റ്റീവ് ഫർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻസ്” ചൈനയിൽ നിന്നാണ് വന്നത്.

ഇന്ന് ഇന്ത്യൻ വിപണിയിൽ സുലഭമായ പ്ലാസ്റ്റിക് ഉപകരണങ്ങളിൽ കൂടുതലും ചൈനയിൽ നിന്നാണ് വരുന്നത്. മിഠായി നിർമ്മിക്കുന്ന മെഷീനുകൾ മുതൽ പ്രിൻറിംഗ് മെഷീനുകൾ വരെ ചൈനയിൽ നിന്നും വരുന്നതാണ്.

Also Read / ഇന്ത്യയ്ക്ക് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ കഴിയുമോ ? ഇന്ത്യയിലെ സുപ്രധാന ചൈനീസ് ഉത്പന്നങ്ങൾ; വിശദമായി അറിയാം

എന്നാൽ ഇന്ത്യയിൽ നിർമ്മിച്ചുകൊണ്ടിരുന്ന പല വസ്തുക്കളും ഇന്ത്യൻ ലേബലിൽ ഇറങ്ങുന്നുണ്ടെങ്കിലും നിർമ്മാണ ചെലവ് കുറവായതിനാൽ ചൈനയിൽ നിർമ്മിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയുടെ മാത്രമല്ല ലോകത്തിൻറെ ഫാക്ടറിയാണ് ചൈന.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വീട്ടുപകരണങ്ങളിൽ 45 ശതമാനവും ചൈനയിൽ നിന്നാണ്. ഈ മേഖലയിലെ വിപണി മൂല്യം 763 ബില്യൺ രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത് (ഈ സാമ്പത്തിക വർഷം 11.2 ബില്യൺ ഡോളർ). എസി, റഫ്രിജറേറ്ററുകൾ, ടെലിവിഷനുകൾ എന്നിവയാണ് ഇവയിൽ മുൻപിൽ നിൽക്കുന്നത്.

ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട് ടിവികളിൽ സാംസങ്, എൽ.ജി., സോണി എന്നിവ മാത്രമാണ് ചൈനയിൽ നിർമ്മിക്കാത്ത ടിവികൾ.

You may also like

Pakistan video mocks Chinese soldiers deployed to Indian border
World

ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് പാകിസ്ഥാൻ വീഡിയോ

ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷം നിലനിൽക്കെ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ് ഒരു വീഡിയോ. പുതുതായി ചൈനീസ് ലിബറേഷൻ ആർമിയിൽ ...

More in:Business

Comments are closed.