Business

ഇനി നിങ്ങളുടെ മൊബൈലിലൂടെ 99.99 ശതമാനം പരിശുദ്ധമായ സ്വര്‍ണം വെറും ഒരു രൂപ മുതല്‍ വാങ്ങാം

digital-gold-how-to-buy-paytm-digital-gold

മുംബൈ: ഇന്ത്യന്‍ സ്വര്‍ണ വിപണിയും ഡിജിറ്റലിലേക്ക് മാറുകയാണ്. പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സേവന പ്ലാറ്റ്‌ഫോമായ പേടിഎം, എംഎംടിസി-പിഎഎംപിയുമായി സഹകരിച്ച് വീട്ടിലിരുന്ന് സ്വര്‍ണം വാങ്ങാനും സ്റ്റോര്‍ ചെയ്യാനും വില്‍ക്കാനുമായി ഒരു പ്ലാറ്റ്‌ഫോം ഒരുക്കുന്നു.

Also Read / എ.ടി.എമ്മുകളിൽനിന്ന്​ 5000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കാൻ നിർദ്ദേശവുമായി…

ചെലവു കുറച്ച് സ്മാര്‍ട്ട് നിക്ഷേപത്തിനുള്ള മാര്‍ഗമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താവിന് ഇനി 99.99 ശതമാനം പരിശുദ്ധമായ സ്വര്‍ണം വെറും ഒരു രൂപ മുതല്‍ വാങ്ങാം. കൂടാതെ സൗജന്യമായി ഇൻഷുറൻസ് ചെയ്ത് ലോക്കറിൽ സൂക്ഷിക്കാം. മികച്ച രീതിയില്‍ നിക്ഷേപം നടത്താനും, ഒന്നിലധികം സ്വര്‍ണ സംരക്ഷണ പദ്ധതികളും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.

Also Read / 1 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്, ആശുപത്രി ചെലവിന് വേണ്ടി പ്രതിദിനം 400 രൂപ, ചെറുകിട കച്ചവടക്കാർക്ക് വേണ്ടി…

എങ്ങനെയാണ് ഡിജിറ്റൽ ആയി സ്വർണ്ണം വാങ്ങുന്നത്:

പേടിഎം ആപ്പിലേക്ക് ലോഗിന്‍ ചെയ്ത് ”ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്” സെലക്ട് ചെയ്യുക.

”പേടിഎം ഗോള്‍ഡ്” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. രൂപയിലോ, തൂക്കത്തിലോ, നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാം.

ആപ്പ് സ്വര്‍ണത്തിന്റെ ഗ്രാമിലുള്ള വില കാണിക്കും. മൂന്നു ശതമാനം ജിഎസ്ടി ഉള്‍പ്പടെയാണ് വില.

പേയ്‌മെന്റ് രീതി തെരഞ്ഞെടുക്കുക-യുപിഐ, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ പേടിഎം വാലറ്റ് എന്നിവയെല്ലാം ലഭ്യമാണ്. പേയ്‌മെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സ്വര്‍ണം ലോക്കറിലേക്ക് കൂട്ടിചേര്‍ക്കും. നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറിലേക്കും ഇമെയില്‍ ഐഡിയിലേക്കും ഉറപ്പാക്കല്‍ സന്ദേശം ലഭിക്കും.

You may also like

SBI Savings Account for Minor
Business

കുട്ടികൾക്കായി SBI യിൽ Zer0 ബാലൻസ് അക്കൗണ്ട് തുടങ്ങാം | SBI Savings Account for Minor

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു നിക്ഷേപവും ബാങ്ക് അക്കൗണ്ടും വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എസ്. ബി. ഐ. ( SBI ...

More in:Business

Comments are closed.