
COVID-19 ന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ എല്ലാ ബിസിനസും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, ആ ബിസിനസുകളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി 100 മില്ല്യൺ ഡോളറിന്റെ ക്യാഷ് ഗ്രാന്റും, ഫേസ്ബുക് വഴി ചെയ്യുന്ന പരസ്യങ്ങൾക്ക് കൂടുതൽ ക്രെഡിറ്റും വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫേസ്ബുക്.
“സ്മാൾ ബിസിനസ് ഗ്രാൻറ് പ്രോഗ്രാം” എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ പണ ലഭ്യതയുടെ കുറവ് കാരണം മുടങ്ങാതിരിക്കുക, വാടക കൊടുക്കാൻ ഇല്ലാത്ത ബിസിനസുകളെ സഹായിക്കുക, ചെറുകിട ബിസിനസുകൾക്ക് കൂടുതൽ ഉപയോക്താക്കളെ കണ്ടെത്തുക തുടങ്ങിയവയാണ്.
30 ലധികം രാജ്യങ്ങളിലെ യോഗ്യതയുള്ള 30,000 ചെറുകിട ബിസിനസുകൾക്ക് ഫേസ്ബുക്കിൽ നിന്ന് ഈ ഗ്രാന്റ് ലഭിക്കും. ഈ ഗ്രാന്റ് ലഭിക്കുന്നതിന് 2 മുതൽ 50 വരെ ജീവനക്കാരുണ്ടതായിരിക്കണം, ബിസിനസ് ഒരു വർഷത്തിൽ കൂടുതൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായിരിക്കണം, നിലവിൽ ഫേസ്ബുക്ക് പ്രവർത്തിക്കുന്ന ഒരു സ്ഥലത്തോ സമീപത്തോ ആയിരിക്കണം. ഇന്ത്യയിൽ ഹൈദരാബാദ്, ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഗർഗാഓൺ എന്നിവിടങ്ങളിലാണ് ഫേസ്ബുക്കിന് ഓഫീസുകൾ ഉള്ളത്.