
എ.ടി.എമ്മുകളിൽനിന്ന് 5000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ് ഈടാക്കാൻ നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സമിതിയുടെ നിർദേശം. ഒക്ടോബർ 22നാണ് റിസർവ് ബാങ്കിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
Also Read / ഇനി നിങ്ങളുടെ മൊബൈലിലൂടെ 99.99 ശതമാനം പരിശുദ്ധമായ സ്വര്‍ണം വെറും ഒരു രൂപ മുതല്‍ വാങ്ങാം
എ.ടി.എമ്മുകൾ വഴി വലിയ തുകകൾ പിൻവലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണ് 5000 രൂപക്ക് മുകളിൽ പിൻവലിച്ചാൽ ഫീസ് ഈടാക്കാം എന്ന നിർദേശം മുന്നോട്ട് വച്ചത്. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിന് മറുപടിയായാണ് ആർ.ബി.ഐ ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read | കൊറോണ വൈറസ് ഇന്ത്യ: രോഗികളുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യ.
ഓരോ തവണ 5000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോഴും നിശ്ചിത ശതമാനം ഫീസ് ഈടാക്കും – ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് വി.ജി. കണ്ണൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.