
New eCommerce policy in India for consumers / പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ഭാഗമായുള്ള ‘കൺസ്യൂമർ പ്രൊട്ടക്ഷൻ(ഇ–കോമേഴ്സ്)’ വ്യവസ്ഥകൾ അനുസരിച്ച് ഇ–കൊമേഴ്സ് കമ്പനികളിൽ നിന്നു വാങ്ങിയ ഉൽപന്നങ്ങൾ മടക്കി നൽകിയാൽ കാൻസലേഷൻ ചാർജ് വാങ്ങാൻ പാടില്ലെന്ന പുതിയ വ്യവസ്ഥ നിലവിൽ വന്നു.
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഓഫിസറെ നിയമിക്കണമെന്നുതുൾപ്പെടെയുള്ള പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും. 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനു പകരമായി ഓൺലൈൻ, ടെലി മാർക്കറ്റിങ് വ്യാപാരമേഖലകളെക്കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച ഉപഭോക്തൃ സംരക്ഷണ ബിൽ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ഓൺലൈൻ സ്റ്റോറുകൾക്കുള്ള പുതിയ നിയമങ്ങൾ:
ഉപഭോക്താക്കളുടെ തർക്കം പരിഹരിക്കാൻ നിയമിച്ച ഓഫിസറുടെ പേര്, പൂർണ വിലാസം എന്നിവ ഇ–കൊമേഴ്സ് കമ്പനികളുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം.
ഇ–കൊമേഴ്സ് സൈറ്റുകളിലൂടെ വിൽപന നടത്തുന്ന ഓരോ വ്യാപാരികളും പരാതികൾ പരിഹരിക്കാൻ
ഒരു ഓഫിസറെ നിയമിക്കണം.
പരാതികൾ ലഭിച്ച വിവരം 48 മണിക്കൂറിനുള്ളിലും ലഭിച്ച പരാതിയുടെമേൽ എടുത്ത നടപടിയുടെ വിവരങ്ങൾ ഒരു മാസത്തിനുള്ളിലും റിപ്പോർട്ട് ചെയ്യണം.
വെബ്സൈറ്റിൽ നൽകുന്ന ചിത്രവും യഥാർഥ ഉൽപന്നവും ഒരുപോലെ ആയിരിക്കണം.
ഇ–കൊമേഴ്സ് കമ്പനികളിൽ നിന്നു വാങ്ങിയ ഏത് ഉൽപന്നവും മടക്കി നൽകാം.
വിൽപനക്കാരിൽ നിന്നു ഉൽപന്നത്തിന്റെ വിശദാംശങ്ങൾ, ചിത്രം എന്നിവ കൃത്യമാണെന്ന സത്യവാങ്മൂലം കമ്പനികൾ വാങ്ങിയിരിക്കണം.
സേവനങ്ങൾ നിരസിക്കുക, പണം റീഫണ്ട് ചെയ്യാതിരിക്കുക എന്നിവ അനുവദിക്കില്ല.