Business

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി; ഇന്നത്തെ വില എത്രയെന്നറിയാം

gold rate today in kerala
gold rate today in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർദ്ധിച്ചത് ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 4,250 രൂപയും, പവന് 34,000 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോഴും സ്വര്‍ണത്തിന് 1,700 ഡോളറിന് മുകളിലാണ് നിരക്ക്. മെയ് 8ന് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 4,260 രൂപയും പവന് 34,080 രൂപയുമായിരുന്നു അന്നത്തെ വില.

Also Read | രാജ്യത്തെ സാമ്പത്തിക വ്യാവസായിക മേഖലയിൽ മുഴുവൻ അഴിച്ചുപണി; ആത്മനിര്‍ഭര്‍ അഭിയാന്‍

ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,716. 50 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര സ്വര്‍ണവില. എന്നാൽ സ്വർണ്ണം
വാങ്ങാൻ വരുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് സംസ്ഥാനത്തെ ജ്വല്ലറി ഉടമകള്‍ പറയുന്നു. ചെറിയ സ്വര്‍ണകടകള്‍ തുറക്കുന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി കൊടുത്തിട്ടുണ്ട്.

കേരളത്തിൽ താരതമ്യേന വലിയ വില്‍പ്പന നടക്കേണ്ട രണ്ട് മാസമാണ് കൊറോണ മൂലം നഷ്ടമായത്. ലോക്ക് ഡൗൺ കാരണം ധാരാളം കല്യാണങ്ങൾ ആർഭാടങ്ങൾ ഇല്ലാതെ നടന്നതോടെ സ്വർണ്ണവ്യാപാര രംഗത്തിന് വലിയ തിരിച്ചടിയായി.

Also Read | ആപ്പിളിൻറെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഐഫോൺ എസ്.ഇ. ഇന്ത്യൻ വിപണിയിൽ.

എന്നാൽ സാമ്പത്തിക മേഖലയ്ക്കുണ്ടായ തിരിച്ചടി സ്വർണ്ണത്തിനെ ബാധിച്ചില്ല. ഓഹരിവിപണിയിൽ വൻ ഇടിവ് സംഭവിക്കുമ്പോൾ, സ്വർണ്ണം ഒരു സുരക്ഷിത താവളമായി കണ്ട്, സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നത്കൊണ്ടാണ് സ്വർണ്ണവില കൂടുന്നത്.

You may also like

More in:Business

Comments are closed.