
Gold Rate Today Kerala / കേരളത്തിൽ സ്വർണ വില റെക്കോഡ് ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച് 4825 രൂപയും പവന് 480 രൂപ വർദ്ധിച്ച് 38,600 രൂപയുമായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്.
ഡോളർ വിനിമയ നിരക്കിലുണ്ടായ ഇടിവാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്ധനയ്ക്കുപിന്നില്. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഉത്തേജനപാക്കേജുകള് വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടി.
സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1.5ശതമാനം ഉയര്‍ന്ന് 1,928 ഡോളറിലെത്തി. 1,920.30 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്നവില. ദേശീയ വിപണിയില്‍ പത്തുഗ്രാം തനിത്തങ്കത്തിന്റെ വില 800 രൂപ വര്‍ധിച്ച് 51,833 രൂപയായി. വെള്ളിയുടെ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ ആറിന് സ്വർണവില കുറഞ്ഞു പവന് 35,800 രൂപയായിരുന്നു, എന്നാൽ പിന്നീട് സ്വർണ്ണവില ഓരോ ദിവസവും വർദ്ധിച്ച് 2800 രൂപ വരെ കൂടി. യുഎസ്- ചൈന തർക്കവും, ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമാണ് ആഗോള വിപണിയിൽ സ്വർണവില വർധിക്കാൻ കാരണം.