
ന്യൂഡൽഹി: ഗൂഗിളിന്റെ മൊബൈൽ പേയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേ റിസർവ് ബാങ്കിൽ നിന്ന് ആവശ്യമായ അനുമതിയില്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തുവെന്ന് ആരോപിച്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് മിശ്രയുടെ പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതിയിൽ.
എന്നാൽ ഗൂഗിൾ പേ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാവാണ്, അതിൽ പേയ്മെന്റ് സംവിധാനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല, ഗൂഗിൾ പേ ഒരു പേയ്മെന്റ് ഗേറ്റ്വേ എന്നതിനപ്പുറം മറ്റ് സംവിധാനങ്ങൾ അതിൽ ഇല്ല. പേ ടിഎം, ഫോൺ പേ, പോലെ ബാങ്കിങ് ആപ്പ്ളിക്കേഷൻ അല്ല. അതിനാൽ, 2007 ലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ടിന്റെ ലംഘനമല്ല ഇതെന്ന് റിസർവ് ബാങ്ക് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
Also Read / ഇന്ത്യയുൾപ്പെടെ 30 രാജ്യങ്ങളിലെ ചെറുകിട ബിസിനസുകൾക്ക് നേരിട്ട് സഹായധനം നൽകി ഫേസ്ബുക്
ഗൂഗിൾ പേയിൽ ഒരു പേയ്മെന്റ് സംവിധാനവും പ്രവർത്തിക്കാത്തതിനാൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പ്രസിദ്ധീകരിച്ച അംഗീകൃത പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഇടം കണ്ടെത്തുന്നില്ലെന്നും റിസർവ് ബാങ്ക് കോടതിയെ അറിയിച്ചു.
പേയ്മെന്റ്, സെറ്റിൽമെന്റ് ആക്റ്റ് ലംഘിച്ച് പേയ്മെന്റ് സിസ്റ്റം ദാതാവായി ജിപേ പ്രവർത്തിക്കുന്നുണ്ടെന്ന് മിശ്ര അവകാശപ്പെട്ടു, അത്തരം പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിന്റെ സെൻട്രൽ ബാങ്കിൽ നിന്ന് സാധുവായ അംഗീകാരമില്ല. എൻപിസിഐയുടെ 2019 മാർച്ച് 20 ന് പുറത്തിറക്കിയ അംഗീകൃത ‘പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരുടെ’ പട്ടികയിൽ ജിപെയ് ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം വാദിച്ചു.