gst return interest rate reduced 9 percentage

ഡ​ൽ​ഹി: ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ ച​ര​ക്കു​സേ​വ​ന നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യ​വ​രി​ൽ​നി​ന്ന്​ ഈ​ടാ​ക്കു​ന്ന പ​ലി​ശ പ​കു​തി​യാ​യി കു​റ​ച്ചു. 5 ​കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള വ്യാപാര സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

പ​ലി​ശ 18 ൽ ​നി​ന്ന്​ 9 ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ച്ച​ത്. 2020 സെ​പ്​​റ്റം​ബ​ർ 30 വരെ റി​​ട്ടേ​ൺ സമർപ്പിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. മേ​യ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ റി​​ട്ടേ​ൺ, പ​ലി​ശ​യോ പി​ഴ​യോ കൂ​ടാ​തെ അ​ട​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്​​റ്റം​ബ​ർ 30 വ​രെ നീ​ട്ടി​യ​താ​യും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു.

പാ​ദ​ര​ക്ഷ, രാ​സ​വ​ളം, തു​ണി എ​ന്നി​വ​യു​ടെ നി​കു​തി ഈ​ടാ​ക്കു​ന്ന​തി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്​​തു. പാ​ൻ മ​സാ​ല​ക്ക്​ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ അ​ടു​ത്ത യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

ര​ണ്ടു​മാ​സ​ത്തെ ലോ​ക്​​ഡൗ​ൺ കാ​ല​ത്തെ ജി.​എ​സ്.​ടി വ​രു​മാ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്, പി​രി​ച്ചെ​ടു​ത്ത​ത്​ എ​വി​ടെ​യാ​ണെ​ന്ന്​ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ അ​റി​യാ​മെ​ന്നും 45 ശ​ത​മാ​ന​മേ ഉ​ള്ളൂ എ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്​ എ​ന്നും ധ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

2017 ജൂ​ലൈ മു​ത​ൽ 2020 ജ​നു​വ​രി വ​രെ കാ​ല​യ​ള​വി​ൽ ബാ​ധ്യ​ത ഒ​ന്നും ഇ​ല്ലാ​ത്ത, ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ റി​​ട്ടേ​ൺ സ​മ​ർ​പ്പ​ണം വൈ​കി​യ​തി​ന്​ പി​ഴ ഈ​ടാ​ക്കി​ല്ല. മ​റ്റു​ള്ള​വ​രി​ൽ മാ​സാ​ന്ത സെ​യി​ൽ​സ്​ റി​​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക്, 2017 ജൂ​ലൈ മു​ത​ൽ 2020 ജ​നു​വ​രി വ​രെ കാ​ല​യ​ള​വി​ലെ പി​ഴ പ​ര​മാ​വ​ധി 500 രൂ​പ​യാ​യി കു​റ​ച്ചു എന്ന് ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

You may also like

SBI Savings Account for Minor
Business

കുട്ടികൾക്കായി SBI യിൽ Zer0 ബാലൻസ് അക്കൗണ്ട് തുടങ്ങാം | SBI Savings Account for Minor

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു നിക്ഷേപവും ബാങ്ക് അക്കൗണ്ടും വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എസ്. ബി. ഐ. ( SBI ...

More in:Business

Comments are closed.