Business

രാജ്യത്തെ സാമ്പത്തിക വ്യാവസായിക മേഖലയിൽ മുഴുവൻ അഴിച്ചുപണി; ആത്മനിര്‍ഭര്‍ അഭിയാന്‍

india new economy stimulus 20 lakhs crore package
india new economy stimulus 20 lakhs crore package

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (മൈക്രോ, സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് – എംഎസ്എംഇ) മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നൽകും. വായ്‌പ കാലാവധി 4 വർഷം.

100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് വായ്പാ ലഭിക്കും. ഈട് ആവശ്യമില്ല.

ഒക്ടോബർ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം. തിരിച്ചടവിന് ഒരു വർഷം മൊറട്ടോറിയം.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി നൽകും.

എം.എസ്.എം.ഇ. യുടെ ഘടന മാറുന്നു. ഇനി മുതൽ നിക്ഷേപവും വാർഷിക വരുമാനവും എന്ന മാനദണ്ഡമായിരിക്കും ബാധകം. ഇനി മുതൽ ഒരു കോടി രൂപ വരെ നിക്ഷേപവും അ‍ഞ്ചു കോടി രൂപ വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ സൂക്ഷ്മവിഭാഗത്തിലും, 10 കോടി രൂപ നിക്ഷേപവും 50 കോടി രൂപ വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ചെറുകിട വിഭാഗത്തിലും, 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങൾ ഇനി മുതൽ ഇടത്തരം വിഭാഗത്തിലും ഉൾപ്പെടും.

എം.എസ്.എം.ഇ.യിൽ ഉദ്‌പാദനം, സേവനം എന്ന രണ്ട് വിഭാഗങ്ങളെ ഒന്നാക്കി.

72.22 ലക്ഷം ജീവനക്കാരുടെ മൂന്നു മാസത്തെ പി.എഫ്. വിഹിതം കേന്ദ്രസർക്കാർ അടയ്ക്കും.

15,000 രൂപയിൽ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇപിഎഫ് ഇളവ്.

Also Read | ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ: കേന്ദ്രമന്ത്രി

2020 മാർച്ച് 25 മുൻപ് കാലാവധി അവസാനിക്കേണ്ടിയിരുന്ന എല്ലാ റജിസ്റ്റേഡ് പദ്ധതികളുടെ റജിസ്ട്രേഷൻ കാലാവധി 6 മാസം നീട്ടി നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകും.

ബാങ്ക് ഇതര സ്ഥാപനങ്ങൾക്ക് ധനലഭ്യത ഉറപ്പാക്കാൻ 30,000 കോടി രൂപയുടെ സ്പെഷൽ ലിക്യുഡിറ്റി സ്കീം.

സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ ഇനി അനുവദിക്കില്ല.

Also Read | ആദായ നികുതി റിട്ടേൺ; ഫയൽ ചെയ്യേണ്ട കാലാവധി നീട്ടി: കേന്ദ്ര മന്ത്രി

ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 45,000 കോടി രൂപയുടെ പാർഷ്യൽ ക്രഡിറ്റ് ഗ്യാരന്റി സ്കീം.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 കോടിയുടെ സഹായം.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി.

തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിൽ കൂടുതൽ മൂലധനം. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും ലഭിക്കും.

Also Read | സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു. പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട് ബിവറേജസ്

You may also like

SBI Savings Account for Minor
Business

കുട്ടികൾക്കായി SBI യിൽ Zer0 ബാലൻസ് അക്കൗണ്ട് തുടങ്ങാം | SBI Savings Account for Minor

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു നിക്ഷേപവും ബാങ്ക് അക്കൗണ്ടും വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എസ്. ബി. ഐ. ( SBI ...

More in:Business

Comments are closed.