ജൻധൻ അക്കൗണ്ട് ഉടമകൾക്ക് കേന്ദ്ര സർക്കാരിൻ്റെ 1500 രൂപ; അവസാന ഗഡു ജൂൺ 5 മുതൽ
ഡൽഹി: കേന്ദ്ര സർക്കാരിൻറെ ജൻധൻ അക്കൗണ്ട് ഉള്ള വനിതകൾക്ക് കൊറോണ മഹാമാരി സഹായ പദ്ധതി ആയ 1500 രൂപയുടെ അവസാന ഗഡു ആയ 500 രൂപ ജൂൺ 5 മുതൽ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഏപ്രിൽ, മേയ് മാസങ്ങളിൽ 500 രൂപ വച്ച് വനിതകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. അതിൻറെ ഭാഗമായി അവസാന ഗഡു 500 രൂപ ജൂൺ അഞ്ചാം തീയതി മുതൽ നിക്ഷേപിച്ച് തുടങ്ങും.
10 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ വനിതകളുടെയും ജൻ ധൻ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ഈ തുക ക്രെഡിറ്റ് ചെയ്യുന്നത്. കേന്ദ്ര സർക്കാരിൻറെ കീഴിൽ വരുന്ന ധനസഹായങ്ങൾ ജൻധൻ അക്കൗണ്ട് വഴിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. നിലവിൽ ബാങ്ക് 10 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും അക്കൗണ്ട് തുടങ്ങാം.
ഈ അക്കൗണ്ട് തുടങ്ങുമ്പോൾ ലൈഫ് ഇൻഷുറൻസ്, ആക്സിഡൻറ് ഇൻഷുറൻസ് എന്നിവ ലഭിക്കും, കൂടാതെ ആറുമാസം ഈ അക്കൗണ്ടിലൂടെ മികച്ച രീതിയിൽ ഇടപാടുകൾ നടത്തിയാൽ 18 വയസ് മുതൽ 65 വയസ് വരെ ഉള്ളവർക്ക് 2000 രൂപ മുതൽ പതിനായിരം രൂപ വരെ ഓവർ ഡ്രാഫ്റ്റ് ലോൺ എടുക്കുവാനും സാധിക്കും.