ചെറുകിട ബിസിനസുകാർക്ക് വേണ്ടിയുള്ള MSME ലോണുകൾ 12,000 കോടി വിതരണം ചെയ്തു. ഇനിയും അപേക്ഷിക്കാൻ അവസരം
കഴിഞ്ഞ മാസം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രകാരം, എംഎസ്എംഇ മേഖലയ്ക്കുള്ള 3 ലക്ഷം കോടി എമർജൻസി വായ്പ പൊതുമേഖലാ ബാങ്കുകൾ ജൂൺ 9 വരെ 12,200 കോടി രൂപ വിതരണം ചെയ്തതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന് കീഴിൽ 2020 ജൂൺ 9 വരെ 24,260 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്, അതിൽ 12,200 കോടി രൂപ വിതരണം ചെയ്തു, ”കേന്ദ്ര ധനകാര്യ മന്ത്രി സീതാരാമൻ ട്വീറ്റിൽ പറഞ്ഞു.
തമിഴ്നാട്ടിലെ ബിസിനസ് യൂണിറ്റുകൾക്ക് ബാങ്കുകളിൽ നിന്ന് 2,637 കോടി രൂപ അനുവദിച്ചു. അതിൽ 1,727 കോടി രൂപ ജോൺ 9 വരെ വിതരണം ചെയ്തു. ഉത്തർപ്രദേശിൽ 2,547 കോടി രൂപ അനുവദിച്ചതിൽ 1,225 കോടി രൂപയുടെ വിതരണം ചെയ്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 13,363 കോടി രൂപ അനുവദിച്ചതായും, ജൂൺ 9 വരെ 7,517 കോടി രൂപ വിതരണം ചെയ്തതായും ട്വീറ്റിൽ പറയുന്നു. ബാങ്ക് ഓഫ് ബറോഡ വഴി 1,893 കോടി രൂപ അനുവദിച്ചു. അതിൽ 526 കോടി രൂപ വിതരണം ചെയ്തു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വഴി 1,842 കോടി രൂപ അനുവദിച്ചു, 794 കോടി രൂപ വിതരണം ചെയ്തു. പഞ്ചാബ് നാഷണൽ ബാങ്ക് 1,772 കോടി രൂപ അനുവദിച്ചതിൽ 656 കോടി രൂപ വിതരണം ചെയ്തു. ധനകാര്യ മന്ത്രി വ്യക്തമാക്കുന്നു.