Business

ഗണപതി വിഗ്രഹങ്ങൾ പോലും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട ഇന്ത്യയുടെ ഗതികേട്; ഇത് മാറണം എന്ന് വ്യക്തമാക്കി…

nirmala sitharaman talks about ganapathy idol making china

ചെന്നൈ: ഗണപതി വിഗ്രഹങ്ങള്‍ പോലും ചൈനയില്‍ നിന്ന് വാങ്ങേണ്ടി വരുന്ന ഇന്ത്യയുടെ ഗതികേടില്‍ ഖേദം പ്രകടിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. പക്ഷെ, രാജ്യത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഇറക്കുമതി ചൈനയില്‍നിന്നു നടത്തുന്നതില്‍ തെറ്റില്ലെന്ന് ധനമന്ത്രി പറഞ്ഞു.



രാജ്യത്ത് ലഭ്യമല്ലാത്തതും നമ്മുടെ വ്യവസായങ്ങള്‍ക്ക് ആവശ്യമായതുമായ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാം. പക്ഷേ, ഇറക്കുമതിയിലൂടെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യണം – ബിജെപിയുടെ തമിഴ്നാട് ഘടകത്തെ ഓണ്‍ലൈന്‍ വഴി അഭിസംബോധന ചെയ്യവേ ധനമന്ത്രി പറഞ്ഞു.

Also Read / Indigo Airlines Flight Booking > 10% തുക മാത്രം നല്‍കി ആഭ്യന്തര യാത്രാ ടിക്കറ്റ് ബുക്കിംഗ് സൗകര്യമൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

തൊഴിലവസരങ്ങളും വളര്‍ച്ചയും പോലുള്ള ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ കഴിയാത്ത ഇറക്കുമതി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും സ്വാശ്രയത്വത്തിനും സഹായകമല്ലെന്നും ധനമന്ത്രി പറഞ്ഞു.



എന്തിനാണ് ഗണപതി വിഗ്രഹങ്ങള്‍ പോലും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. കളിമണ്ണില്‍ നിന്ന് നമുക്ക് ഒരു ഗണപതി വിഗ്രഹം നിര്‍മ്മിക്കാന്‍ കഴിയില്ലേ. ഗണേഷ് ചതുര്‍ത്ഥി ഉത്സവത്തില്‍ കളിമണ്ണില്‍ നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങള്‍ പ്രാദേശിക പരമ്പരാഗത തൊഴിലാളികളില്‍നിന്ന് വാങ്ങണമെന്ന് അവര്‍ പറഞ്ഞു.

Also Read / Google Pay > ആർ‌ബി‌ഐ ഹൈക്കോടതിയിൽ; ഗൂഗിൾ പേ ഒരു പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർ അല്ല അതിനാൽ…

ഇറക്കുമതി ഒട്ടും ചെയ്യരുതെന്ന് സ്വാശ്രയ ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍) അര്‍ത്ഥമാക്കുന്നില്ല. വ്യാവസായിക വളര്‍ച്ചയ്ക്കും ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആവശ്യമായ ഇറക്കുമതികള്‍ ചെയ്യാം.

You may also like

jobs in japan for indians
Business

ഇന്ത്യക്കാർക്ക് ജപ്പാനിൽ കാത്തിരിക്കുന്നത് നിരവധി ജോലി ഓഫറുകൾ | Jobs Japan

ജനസംഖ്യ കുറയുന്നതും ആ രാജ്യത്ത് പ്രായമാകുന്ന സമൂഹവും കാരണം പ്രത്യേക മേഖലകളിൽ ഉണ്ടാകുന്ന ഒഴിവുകൾ നികത്താൻ ...

More in:Business

RBI-warns-public-about-shady-digital-lending-apps
Business

മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വായ്‌പ എടുക്കുന്നവർ സൂക്ഷിക്കുക | Loan Apps

അമിത പലിശ നിരക്കിൽ നിമിഷങ്ങൾക്കുള്ളിൽ വായ്പ വാഗ്ദാനം ചെയ്യുകയും, തിരിച്ചടവ് വൈകിയാൽ കുടിശ്ശിക ഈടാക്കുന്നതിന് ഗുണ്ടകളെ ...

Comments are closed.