
ഡൽഹി: തുടർച്ചയായ എട്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിൻ്റെ വില ലിറ്ററിന് 62 പൈസയും ഡീസലിന് 64 പൈസയും വർധിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് ലിറ്ററിന് 4.52 രൂപയും ഡീസലിന് ലിറ്ററിന് 4.64 രൂപയുമാണ് വർദ്ധിച്ചത്.
ക്രൂഡ് ഓയിൽ വില ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇരട്ടിയായതിനാൽ എണ്ണ വിപണന കമ്പനികൾ വിലക്കയറ്റം ഇനിയും തുടരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബ്രെൻറ് ക്രൂഡ് ഓയിൽ വില 40 ഡോളറിന് മുകളിലായിരുന്നു. എന്നാൽ കൊറോണ വൈറസിൻ്റെ രണ്ടാം തരംഗം ആഗോള എണ്ണ ആവശ്യകതയെ ബാധിക്കുമെന്ന ആശങ്കയ്ക്കിടയിൽ ബാരലിന് 38.73 ഡോളറിലെത്തി.
2014 മെയ് മുതൽ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ യഥാക്രമം 258 ശതമാനവും 819 ശതമാനവും വർദ്ധിപ്പിച്ചതായി കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.
പ്രധാനനഗരങ്ങളിലെ ഇന്ധനവില:
ന്യൂഡൽഹി: പെട്രോൾ ₹ 75.78 ഡിസൈൻ ₹ 74.03
മുംബൈ: പെട്രോൾ ₹ 82.70. ഡിസൈൻ ₹ 72.64
ചെന്നൈ: പെട്രോൾ ₹ 79.53. ഡിസൈൻ ₹ 72.18
ഹൈദരാബാദ്: പെട്രോൾ ₹ 78.67. ഡിസൈൻ ₹ 72.36
ബെംഗളൂരു: പെട്രോൾ ₹ 78.23. ഡിസൈൻ ₹ 70.39
തിരുവനന്തപുരം: പെട്രോൾ ₹ 76.68. ഡിസൈൻ ₹ 70.76
എറണാകുളം: പെട്രോൾ ₹ 75.32. ഡിസൈൻ ₹ 69.49
കോഴിക്കോട്: പെട്രോൾ ₹ 75.91. ഡിസൈൻ ₹ 70.07