
Thiruvananthapuram: Petrol Diesel Price Kerala / രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിൽ ഇന്ന് പെട്രോളിന് 82.15 രൂപയും ഡീസലിന് 77.92 രൂപയാണ് വില. കഴിഞ്ഞദിവസം ഡീസലിന് 22 പൈസ വർധിച്ചിരുന്നു.
ഡല്‍ഹിയില്‍ ഇന്ന് 80.43 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 80.78 രൂപയും. രാജ്യതലസ്ഥാനച്ച് പെട്രോളിനെ മറികടന്ന് ഡീസൽ വില ഉയരുകയാണ്. ഇന്നലെ 25 പൈസയാണ് ഉയർന്നത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 87.19 രൂപയും ഡീസല്‍ ലിറ്ററിന് 79.05 രൂപയുമാണ്.
Also Read / Gold Price in Kerala Today | കേരളത്തിൽ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 82.15 രൂപയും ഡീസലിന് 77.92 രൂപയുമാണ് വില. കൊച്ചിയില്‍ 80.37 രൂപയാണ് ഒരുലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 76.19 രൂപയും. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 80.71 രൂപയും ഡീസലിന് 76.55 രൂപയുമാണ് ഇന്നത്തെ വില.
ഇന്ന് ഒരു ബാരല്‍ അസംസ്കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയില്‍) 43.07 ഡോളറാണ് വില. ഇന്നലെ 42.86 ഡോളറായിരുന്നു.