
അമിത പലിശ നിരക്കിൽ നിമിഷങ്ങൾക്കുള്ളിൽ വായ്പ വാഗ്ദാനം ചെയ്യുകയും, തിരിച്ചടവ് വൈകിയാൽ കുടിശ്ശിക ഈടാക്കുന്നതിന് ഗുണ്ടകളെ ഉപയോഗപ്പെടുത്തുന്ന ഡിജിറ്റൽ മണി വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ റിസർവ് ബാങ്ക് ബുധനാഴ്ച ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
RBI warns public about shady digital loan apps.
“ഇത്തരം ആളുകളുടെ കെണിയിൽ പെടരുതെന്നും, ഇരയാകരുതെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനിലോ, മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ വായ്പ നൽകുന്ന കമ്പനിയുടെ / സ്ഥാപനത്തിന്റെ വിശ്വസ്ഥതയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ആരൊക്കെയാണെന്ന് പരിശോധിച്ചുവേണം ലോൺ എടുക്കാൻ എന്ന് പൊതു അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു,” സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
“മാത്രമല്ല, ഉപയോക്താക്കൾ ഒരിക്കലും കെവൈസി രേഖകളുടെ പകർപ്പുകൾ അജ്ഞാത വ്യക്തികൾ, സ്ഥിരീകരിക്കാത്ത / അനധികൃത അപ്ലിക്കേഷനുകൾ എന്നിവയുമായി പങ്കിടരുത്, മാത്രമല്ല അത്തരം ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ, പ്രശ്നങ്ങളോ ഉണ്ടായാൽ, വിവരങ്ങൾ ബന്ധപ്പെട്ട നിയമ നിർവ്വഹണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ ഓൺലൈൻ പരാതി നൽകാൻ Sachet പോർട്ടൽ ഉപയോഗിക്കുക.”
Also Read | സ്വത്ത് സമ്പാദനത്തിൽ റിലയൻസിനെ വെല്ലാൻ ഇന്ത്യയിൽ ആരുമില്ല
ബാങ്കുകൾക്കും എൻബിഎഫ്സികൾക്കുമായി ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ വായ്പ പ്ലാറ്റ്ഫോമുകളും ബാങ്കിന്റെ പേര് അല്ലെങ്കിൽ എൻബിഎഫ്സി മുൻകൂറായി ഉപയോക്താക്കൾക്ക് വെളിപ്പെടുത്തണമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എൻബിഎഫ്സികളുടെ പേരും വിലാസവും ആർബിഐ വെബ്സൈറ്റിൽ (RBI Website) നിന്ന് ആക്സസ് ചെയ്യാനും റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതികൾ സമർപ്പിക്കുന്നതിനുള്ള പോർട്ടൽ (RBI File Complaint Portal) ഇവിടെ നിന്നും ആക്സസ് ചെയ്യാനും കഴിയും.
വ്യക്തികളും ചെറുകിട ബിസിനസ്സുകളും അനധികൃത ഡിജിറ്റൽ വായ്പ പ്ലാറ്റ്ഫോമുകൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും ഇരയാകുന്നുവെന്ന റിപ്പോർട്ടുകൾക്ക് ശേഷമാണ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ് ലഭിക്കുന്നത്. വായ്പക്കാരുടെ മൊബൈൽ ഫോണുകളിൽ ഡാറ്റ ആക്സസ് ചെയ്യുന്നതിനുള്ള കരാറുകളുടെ ദുരുപയോഗവും റിസർവ് ബാങ്ക് കണ്ടെത്തി.
Summary: RBI warns public about shady digital loan apps. All digital lending platforms used on behalf of Banks and NBFCs should disclose name of the bank or NBFC upfront to the customers. Read Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam | Sports News Malayalam.