
ഓൺലൈൻ ബാങ്കിംഗ് കൈമാറ്റത്തിന്റെ RTGS (Real Time Gross Settlement System) സേവനം 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇനിമുതൽ RTGS സേവനം എല്ലായ്പ്പോഴും ലഭ്യമാകും. ആർടിജിഎസ് വഴി പ്രതിദിനം 4 ലക്ഷം കോടി രൂപയുടെ 6 ലക്ഷത്തിലധികം ഇടപാടുകൾ നടക്കുന്നുണ്ട്.
ഇതുവരെ RTGS വഴി രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ മാത്രമാണ് പണമിടപാട് നടത്താൻ പറ്റിയിരുന്നത്. അതും ബാങ്കിംഗ് പ്രവൃത്തി ദിവസങ്ങളിൽ മാത്രം. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല മാസത്തിലെ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ച, ബാങ്ക് ഹോളിഡേ, പബ്ലിക് ഹോളിഡേ, ഞായർ ദിവസങ്ങളിൽ ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ല.
RTGS എന്ന് പറഞ്ഞാൽ എന്താണ് ?
വലിയ തുകകൾ ഓൺലൈൻ ആയി അയക്കുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് RTGS (Real Time Gross Settlement System) അഥവാ തത്സമയ മൊത്ത സെറ്റിൽമെൻറ്. NEFT വഴി 2 ലക്ഷം രൂപ വരെയെ പണം കൈമാറാൻ കഴിയു എന്നാൽ 2 ലക്ഷത്തിന് മുകളിൽ ഉള്ള ഇടപാടുകൾ ആർടിജിഎസിൽ കൈമാറ്റം ചെയ്യാം. ഇതിന് ഉയർന്ന പരിധിയൊന്നുമില്ല. RTGS വഴി മാത്രമേ നടക്കൂ.
Summary: RTGS is now available 24x7x365. RTGS facility for high-value payments now available 24×7. Until now, the large-value RTGS system was available for customers from 7.00 am to 6.00