
നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു നിക്ഷേപവും ബാങ്ക് അക്കൗണ്ടും വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എസ്. ബി. ഐ. ( SBI Saving Account for Minor ) പുതിയ സൗകര്യം ഏർപ്പെടുത്തി. നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള അക്കൗണ്ട് ആണ് 18 വയസിൽ താഴെയുള്ള കുട്ടികൾക്കായി എസ്.ബി.ഐ. ഒരുക്കിയിരിക്കുന്നത്.
2 Types of SBI Savings Account for Minor
പെഹ്ലാകദം, പെഹ്ലിഉടാൻ എന്നീ രണ്ട് തരം സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സൗകര്യമാണ് എസ്ബിഐ ( SBI ) വാഗ്ദാനം ചെയ്യുന്നത്. 10 ലക്ഷം രൂപവരെയാണ് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയും. സീറോ ബാലൻസ് അക്കൗണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
Also Read | മൂന്നാം തവണയും അമേരിക്കയുടെ ഏറ്റവും വലിയ ധനികനായി ജെഫ് ബിസോസ്
രണ്ട് അക്കൗണ്ടുകളിലും ചെക്ക് ബുക്ക് സൗകര്യം ലഭ്യമാകും. ഫോട്ടോയോടുകൂടിയ ATM/Debit card നൽകും. പ്രതിദിനം 5000 രൂപ വരെ പിൻവലിക്കാവുന്നതാണ്. Mobile Banking വഴി രണ്ടായിരം രൂപ വരെ ബിൽ അടയ്ക്കാം. രക്ഷകർത്താക്കൾക്ക് പേഴ്സണൽ ആക്സിഡന്റ് കവറേജ്, ഓവർ ഡ്രാഫ്റ്റ് എന്നിവയും ലഭിക്കും.
ഇതുകൂടാതെ കുട്ടികൾക്ക് ഒരു ആർഡി അക്കൗണ്ട് തുറക്കാനും കഴിയും ഇതിനായി ഒരു തരത്തിലുള്ള ചാർജും ബാങ്ക് ഈടാക്കില്ല.