Business

കേന്ദ്ര സർക്കാരിന്റെ പുതിയ രജിസ്‌ട്രേഷൻ ഉദ്യം | Udyam Registration MSME

udyam registration msme

Udyam Registration MSME / ഇതുവരെ സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉദ്യോഗ് ആധാർ ആയിരുന്നു പ്രധാന രജിസ്‌ട്രേഷൻ, എന്നാൽ ഉദ്യോഗ് ആധാറിൽ (Udyog Aadhaar) നിന്നും മറ്റു റജിസ്ട്രേഷൻ രീതികളിൽ നിന്നും സംരംഭകത്വ റജിസ്ട്രേഷൻ ‘ഉദ്യം’ സ്കീമിലേക്കു മാറുകയാണ്. സംരംഭങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം എന്നിങ്ങനെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.

ഉദ്യോഗ് ആധാറിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളവർക്കും, പുതിയതായി രജിസ്റ്റർ ചെയ്യുന്നവരും ഇനി “ഉദ്യം” രജിസ്റ്ററിലേക്ക് മാറണം. ഉദ്യോഗ് ആധാർ ഉള്ളവർക്ക് ആ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് “ഉദ്യം” രജിസ്റ്റർ ചെയ്യാം. പൂർണ്ണമായും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ കഴിയും, രജിസ്റ്റർ ചെയ്യുവാൻ ആധാർ കാർഡ് മാത്രമാണ് ആവശ്യം. മേയിൽ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങൾ നേടാനും ഉദ്യം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം.

സ്ഥിരമായ ഒരു രജിസ്‌ട്രേഷൻ നമ്പർ ലഭിക്കുന്നതിനാൽ വീണ്ടും പുതുക്കേണ്ട ആവശ്യം ഇല്ല. ജൂൺ 30 നു മുൻപ് ഉദ്യോഗ് ആധാറിൽ റജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ റജിസ്ട്രേഷൻ കാലാവധി 2021 മാർച്ച് 31 ന് അവസാനിക്കും. മാർച്ച് 31 വരെ കാത്തിരിക്കാതെ സംരംഭകർ ഉദ്യം റജിസ്ട്രേഷനിലേക്കു മാറണം. സർക്കാർ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കാൻ ഈ റജിസ്ട്രേഷൻ ആവശ്യമാണ്.

പരാതികളും സംശയങ്ങളും പരിഹരിക്കാൻ ജില്ലാ വ്യവസായ കേന്ദ്രങ്ങളും കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാംപ്യൻസ് കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കിൽ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമായ സഹായങ്ങൾ ലഭിക്കും.

Also Read / സ്വർണ്ണവില ഇനിയും വർധിക്കും, കാരണമിതാണ് | Gold price kerala

സർക്കാരിന്റെ ഉദ്യം റജിസ്ട്രേഷൻ (Udyam Registration) പോർട്ടലിലെ ചാംപ്യൻസ് കൺട്രോൾ റൂമുകൾ പരാതി പരിഹാരത്തിനും സഹായങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പ്ലാറ്റ്ഫോമാണ്. www.champions.gov.in എന്ന വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ സംബന്ധിച്ച വിദഗ്ധ സഹായം തേടാം. സംസ്ഥാനതല ചാംപ്യൻസ് കൺട്രോൾ റൂമായി പ്രവർത്തിക്കുന്നത് എംഎസ്എംഇ മന്ത്രാലയത്തിനു കീഴിലുള്ള തൃശൂരിലെ എംഎസ്എഇ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടാണ്.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും എംഎസ്എംഇ മേഖലയ്ക്കുവേണ്ടി പ്രഖ്യാപിക്കുന്ന എല്ലാ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കാൻ ഉദ്യം (udyam) റജിസ്ട്രേഷൻ ആവശ്യമാണ്. പൊതുസംഭരണ നയപ്രകാരം കേന്ദ്രസർക്കാരിന്റെ കീഴിൽ ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും ടെൻഡറുകളിൽ പങ്കെടുക്കാൻ ഉദ്യം റജിസ്ട്രേഷനുള്ളവർക്ക് ഇഎംഡി അടയ്ക്കേണ്ടി വരില്ല.

Udyam Registration MSME. UDYAM Registration Process is totally free and No Costs or Fees are to be paid to anyone.

You may also like

SBI Savings Account for Minor
Business

കുട്ടികൾക്കായി SBI യിൽ Zer0 ബാലൻസ് അക്കൗണ്ട് തുടങ്ങാം | SBI Savings Account for Minor

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു നിക്ഷേപവും ബാങ്ക് അക്കൗണ്ടും വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എസ്. ബി. ഐ. ( SBI ...

More in:Business

Comments are closed.