
കൊറോണ മഹാമാരിമൂലമുള്ള മാന്ദ്യത്തിനിടയിൽ, സാമ്പത്തിക വളർച്ച നേടുന്ന ഒരേയൊരു വ്യക്തി മുകേഷ് അംബാനിയാണ്. ഏഷ്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും മികച്ച 10 സമ്പന്നരുടെ പട്ടികയിൽ ഇടം നേടി
ബ്ലൂംബെർഗ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ ദൈനംദിന ആസ്തി അടിസ്ഥാനമാക്കി നടത്തിയ സർവ്വേ പ്രകാരം ഒമ്പതാം സ്ഥാനത്താണ് മുകേഷ് അംബാനി.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റിൻറെ ബിൽ ഗേറ്റ്സ്, ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സക്കർബർഗ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്തുള്ളവർ. അംബാനിയുടെ ആസ്തി 64.5 ബില്യൺ ഡോളർ ആണ്. ലോറിയലിൻറെ സ്ഥാപകൻ ഫ്രാങ്കോയിസ് ബെറ്റെൻകോർട്ട് ആണ് പത്താം സ്ഥാനത്ത്.
5.83 ബില്യൺ ഡോളർ ആണ് കഴിഞ്ഞ 12 മാസത്തിനിടെ മുകേഷ് അംബാനി സമ്പാദിച്ചത്. യുഎസിൽ നിന്ന് ഏഴ് ശതകോടീശ്വരന്മാരും ഫ്രാൻസിൽ നിന്ന് രണ്ട് ശതകോടീശ്വരന്മാരുമുള്ള ആദ്യ 10 പട്ടികയിലെ ഏക ഇന്ത്യൻ ബിസിനസ്സ് വ്യക്തിയാണ് മുകേഷ് അംബാനി.
യു.എസിലെ 7 ശതകോടീശ്വരൻമാരിൽ 6 പേരും ടെക്നോളജിയാണ് അവരുടെ പ്രാഥമിക ബിസിനസ് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്നും ടെക്നോളജിയിൽ വിപ്രോ ചെയർമാൻ അസിം പ്രേംജി 76 ആം സ്ഥാനത്തും, എച്ച്.സി.എൽ.സ്ഥാപകൻ ശിവ് നാടാർ 88 ആം സ്ഥാനത്തും ഉണ്ട്. 101 പേരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും 3 പേർ മാത്രമാണുള്ളത്.
47.6 ബില്യൺ ഡോളർ ആസ്തിയുള്ള ചൈനയിലെ സമ്പന്നൻ, അലിബാബ ഗ്രൂപ്പിൻറെ ഉടമ ജാക്ക് മയാണ് പട്ടികയിൽ 20-ാമത്തെ സ്ഥാനത്താണ്. ചൈനയിൽ നിന്നും 22 പേർ ഈ പട്ടികയിൽ ഉണ്ട്.