Entertainment

മനസ്സില്‍ ആഗ്രഹിച്ച ഇഷ്ടം നേടിയെടുക്കാന്‍ കഴിഞ്ഞു: അനു ഇമ്മാനുവേൽ

anu-emmanuel-malayalam-movie-actress-pics
anu emmanuel malayalam movie actress pics

താൻ മനസ്സിൽ ആഗ്രഹിച്ച ഇഷ്ടം നേടിയെടുക്കാൻ കഴിഞ്ഞു എന്ന സന്തോഷം പങ്കുവെച്ച് അനു ഇമ്മാനുവേൽ.

2011 ൽ സ്വപ്ന സഞ്ചാരി എന്ന സിനിമയിൽ അഭിനയിച്ചായിരുന്നു അനു ഇമ്മാനുവലിന്റെ സിനിമ പ്രവേശനം. 2016 ൽ റിലീസ് ആയ ആക്ഷൻ ഹീറോ ബിജു വിൽ നായികയായി അഭിനയിച്ച അനു, പിന്നീട് തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നായികായി.

താന്‍ ഏറെ ആഗ്രഹിച്ച പ്രൊഫഷനില്‍ നിലനില്‍ക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അനു ഇമ്മാനുവേൽ. മനസ്സില്‍ ആഗ്രഹിച്ച ഇഷ്ടം തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ട് മറ്റൊരു പ്രഫഷനലിലേക്കും പോകണം എന്ന് ഇതുവവരെ തോന്നിയിട്ടില്ലെന്നും അനു ഇമ്മാനുവല്‍ പറയുന്നു.

Also Read | മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി ഷാക്കിബ് അൽ ഹസൻ

സിനിമ എന്നാല്‍ നായകനും നായികയും മാത്രമല്ല ഒരുപാട് ടെക്നീഷ്യന്മാരുടെ ഇടമാണെന്നും, അഭിനേതാക്കളുടെയും ടെക്നീഷ്യന്‍സിന്റെയും ഒരു ടീം വര്‍ക്കാണ് സിനിമ എന്ന് അനു ഇമ്മാനുവല്‍ പറയുന്നു.

പെണ്‍കുട്ടികള്‍ ഒരുപാട് ആരാധിക്കുന്ന നായകന്മാര്‍ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം ആയി തോന്നുന്നു. അവരെല്ലാം മികച്ച അഭിനേതാക്കളും സഹപ്രവര്‍ത്തകരുമായിരുന്നു. ഇതുവരെ ഏറ്റവും മികച്ച ടീമുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ ഭാഗ്യം.

Also Read | റയിൽവേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; യാത്രചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ സൈക്കോളജിസ്റ്റയേനെ. പക്ഷെ എനിക്ക് ഒന്നാമത്തെ ഇഷ്ടം തന്നെ സ്വന്തമാക്കാന്‍ അവസരം കിട്ടി. ഇത് അനു പറയുന്നു.


You may also like

kerala state film awards 2020
Malayalam Movie

മികച്ച നടൻ സൂരജ് വെഞ്ഞാറമൂട്; സംസ്ഥാന ചലച്ചിത്ര അവാർഡ് | Kerala State Film Awards 2020

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ സുരാജ് – വെഞ്ഞാറമൂട് ...

Comments are closed.