
Amitabh Bachchan Discharged from hospital after covid negative / കോവിഡ് ഭേദമായതിനെ തുടര്‍ന്ന് അമിതാബ് ബച്ചൻ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചനാണ് തന്റെ പിതാവിന് കോവിഡ് നെഗറ്റീവ് ആയത് സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ അറിയിച്ചത്.പക്ഷെ താന്‍ ഇപ്പോഴും കോവിഡ് പോസിറ്റീവ് ആയി തുടരുകയാണെന്നും അഭിഷേക് ട്വിറ്ററില്‍ എഴുതി.
കഴിഞ്ഞ മാസം 11 നാണ് അമിതാഭ് ബച്ചന് കോവിഡ് പോസിറ്റീവായത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. തൊട്ടു പിന്നാലെ മകന് അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിക്കുകയും അദ്ദേഹത്തെയും അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
“എന്റെ പ്രിയപ്പെട്ട പിതാവ് ഏറ്റവും പുതിയ കോവിഡ് -19 പരിശോധനയില്‍ നെഗറ്റീവ് ആകുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ എത്തി വിശ്രമിക്കുകയാണ്. അദ്ദേഹത്തിനായി നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി.” – അഭിഷേക് ട്വിറ്ററിൽ കുറിച്ചു.