
അയ്യപ്പനും കോശിയുടേയും തെലുങ്ക് റീമേക്കിനായി പവൻ കല്യാണും, റാണ ദഗ്ഗുബതിയും ഒന്നിച്ചു. തിങ്കളാഴ്ച യായിരുന്നു ചിത്രത്തിന്റെ ഔപചാരികമായ ലോഞ്ച് നടന്നത്. സാഗർ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പവൻ കല്യാൺ, റാണ എന്നിവരുടെ കഥാപാത്രങ്ങളെ ബില്ല, രംഗ എന്ന് പേരിടാൻ സാഗർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ബില്ല രംഗ എന്ന പേര് പവനും സമ്മതിച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ജനുവരിയിൽ ആരംഭിച്ചയുടനെ സിനിമയുടെ പേര് ഔദ്യോഗികമായി ടീം തീരുമാനമെടുക്കും. തെലുങ്കിനെ കൂടാതെ ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യുന്നു.
Summary: Malayalam Movie Ayyappanum Koshiyum to be titled Billa Ranga in Telugu Remake. Read Malayalam News from Hourly Malayalam | Malayalam Movie News | Bollywood Movies | Tamil Movies