
കാത്തിരിപ്പിന് വിരാമമായി കെ.ജി.എഫ്. 2 ൻറെ ആദ്യ ട്രെയ്ലർ പുറത്തിറങ്ങി. ട്രൈലെർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ രണ്ടരക്കോടിയിലധികം പേർ ടീസർ കണ്ടുകഴിഞ്ഞു. നിലവിൽ യൂടൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

നായകൻ യഷിന്റെ പിറന്നാളിന് ടീസർ പുറത്തിറക്കിക്കൊണ്ടാണ് അണിയറപ്രവർത്തകർ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷിന്റെ കാമുകിയുടെ വേഷമാവും ശ്രീനിധിയുടേത്.

Summary: KGF 2 Trailer trending on youtube. KGF Chapter 2 Teaser: Rocky Bhai-Sanjay Dutt. The much-awaited taser of KGF Chapter 2 is finally out.