
Ram Gopal Varma New Movie Arnab the News Prostitute Fist look Poster / മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയെക്കുറിച്ചുള്ള സിനിമ അണിയറയിൽ ഒരുങ്ങുകയാണെന്ന് സംവിധായകൻ റാം ഗോപാൽ വർമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രാം ഗോപാൽ വർമ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.
വാർത്താ ചർച്ചയ്ക്കിടയിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനൽ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അർണബ് ആരോപിച്ചതിനു പിന്നാലെയാണ് സിനിമാപ്രഖ്യാപനവുമായി ആർ ജി വി രംഗത്തു വന്നത്.
Also Read | കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തേക്കും
അർണബ് ഗോസ്വാമിയുടെ ന്യൂസ് പ്രൈം ടൈമിനു 9 മിനിട്ട് മുമ്പാണ് തന്റെ പോസ്റ്റർ ഇറങ്ങുന്നതെന്ന് നേരത്തെ തന്നെ ആർജിവി ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന് അറിയേണ്ട സത്യങ്ങളെല്ലാം അതോടെ അറിയുമെന്നും ട്വീറ്റിലൂടെ രാം ഗോപാൽ വർമ്മ പറയുന്നു.