Bollywood Movie

മേക്കപ്പില്ലാതെ സമീറ റെഡ്‌ഡി, മാറ്റം കണ്ട് ഞെട്ടി ആരാധകർ | Sameera Reddy bollywood actress without make in video

sameera-reddy-bollywood-actress-reveal-real-looks

Sameera Reddy bollywood actress without make in video / തെന്നിന്ത്യൻ താരം സമീറ റെഡ്ഢി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കയ്യടി നേടുന്നത്. മേക്കപ്പില്ലാതെയും മുടി ഡൈ ചെയ്യാതെയുമൊക്കെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ പലരും മടിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നിന്നും തനിക്കു ലഭിച്ചൊരു സന്ദേശമാണ് ഈ വീഡിയോയ്ക്ക് പിന്നിലെ പ്രേരണയെന്ന് സമീറ പറയുന്നു.

ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു മെസേജ് അയച്ചു. പ്രസവശേഷം അവരെ കാണാൻ സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നു എന്നും സന്ദേശത്തിൽ പറയുന്നുണ്ടായിരുന്നു.

Also Read / സ്ത്രീകൾ ദയവായി ഈ സിനിമ കാണരുത് പുരുഷന്മാർ കണ്ട് സഹായിക്കണം | Shakeela new movie Ladies not Allowed releasing online

ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണർന്ന രൂപത്തിൽ മേക്കപ്പ് ഇല്ലാതെ നിങ്ങൾക്ക് മുന്നിൽ വരാൻ ഞാൻ തീരുമാനിച്ചത്, എന്ന ആമുഖത്തോടെയാണ് സമീറ വീഡിയോ പങ്കുവയ്ക്കുന്നത്. എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. അത്തരം താരതമ്യങ്ങൾ കേട്ടാണ് ഞാനും വളർന്നത്, മെലിഞ്ഞിരിക്കുന്ന എന്റെ കസിൻസുമായി എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു കുട്ടിക്കാലത്ത്.

വളർന്നപ്പോൾ എപ്പോഴും സഹതാരങ്ങളുമായി താരതമ്യം ചെയ്യപ്പെടുന്ന സിനിമ ഇൻഡസ്ട്രിയിലാണ് ഞാനെത്തിയത്. സമൂഹം നിഷ്കർഷിക്കുന്ന അഴകളവുകൾ നിലനിർത്താനായി ഞാനും ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നിറം വർധിപ്പിക്കാൻ, കണ്ണുകൾ തിളങ്ങാൻ, അഴകളവുകൾ കൃത്യമായിരിക്കാൻ പാഡുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്. അതൊടുവിലെന്നെ ബോറടിപ്പിക്കുകയാണ് ചെയ്തത്.

ശരീരഭാരത്തെ കുറിച്ച് ആകുലപ്പെടുന്നതിനേക്കാൾ സന്തോഷവതിയായി ഇരിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സമീറ റെഡ്ഡി ആരാധകരോട് അഭ്യർത്ഥിച്ചു.

മെലിയുക എന്നതല്ല പ്രധാനം, ആരോഗ്യത്തോടെ ഇരിക്കുന്നതിൽ ശ്രദ്ധിക്കുക. മാതൃത്വമെന്ന അവസ്ഥ ആസ്വദിക്കാൻ ശ്രമിക്കൂ. കുട്ടികളുടെ വളർച്ച ആസ്വദിക്കൂ. സന്തോഷത്തിൽ മനസ്സ് ഊന്നൂ. ശരീരഭാരം കുറക്കുന്നതിനെ കുറിച്ചൊക്കെയുള്ള ചിന്തകൾ പിന്നെയാവാം, ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. സമീറ പറയുന്നു.

Sameera Reddy bollywood actress without make in video. Bollywood super hot actress sameera reddy appeared in an instagram live video without make up, fans are really shocked and many them are appreciated for her bold character.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

sunny leone in trivandrum kerala
Bollywood Movie

സണ്ണി ലിയോൺ തിരുവനന്തപുരത്ത് | Sunny Leone in Trivandrum

സണ്ണി ലിയോണ്‍ കുടുംബസമേതം തിരുവനന്തപുരത്ത്, ഇനി ഒരുമാസം കേരളത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. മുൻപ് സണ്ണി ലിയോൺ കേരളത്തിലെത്തിയത് ഒരു സ്ഥാപനത്തിന്റെ ...
tanav controversy scene ban
Bollywood Movie

വിവാദ വെബ് സീരീസ് നിർത്തിവെയ്ക്കണം എന്ന ആവശ്യം; കാരണമിതാണ്

ഹിന്ദുദേവതകളെയും ദേവന്മാരെയും അപമാനിക്കുന്നുവെന്നും, മതങ്ങളെ പരിഹസിക്കുന്നുവെന്നും കാണിച്ച് ആമസോണിന്റെ പുതിയ വെബ് സീരീസ് താണ്ഡവിന് എതിരെ പരാതി. അലി അബ്ബാസ് ...