
സണ്ണി ലിയോണ്‍ കുടുംബസമേതം തിരുവനന്തപുരത്ത്, ഇനി ഒരുമാസം കേരളത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. മുൻപ് സണ്ണി ലിയോൺ കേരളത്തിലെത്തിയത് ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായും, മമ്മൂട്ടിയുടെ മധുരരാജാ സിനിമയിൽ അഭിനയിക്കാനുമായിരുന്നു. ഇപ്പോഴിതാ നടി കുടുംബസമേതമെത്തിയിരിക്കുന്നത് തിരുവനന്തപുരത്താണ്. വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണ്‍ നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയതായും റിപ്പോർട്ടിൽ പറയുന്നു.
Also Read | നെയ്യാറ്റിൻകര ഗോപനിൽ കെജിഎഫിലെ ഗരുഡയും
സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഭർത്താവും കുട്ടികളും ഒപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാകും ഷൂട്ടിങ്ങിനെത്തുക. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
News Summary: Sunny Leone in Trivandrum for shooting. Sunny Leone will be Kerala for one Month. Read more News Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam | Sports News Malayalam.