
Kochi: സംസ്ഥാനത്ത് സിനിമാ ചിത്രീകരണം ഉടൻ ഉണ്ടാകില്ല എന്ന് സിനിമാ സംഘടനകൾ അറിയിച്ചു. ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കൂ എന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു.
Also Read | പള്ളിയ്ക്ക് മുൻപിൽ ബൈബിളുമായി ട്രംപിൻ്റെ ഫോട്ടോഷൂട്ട്; പ്രതിഷേധത്തിനിടയിലും…
ലോക്ക് ഡൗൺ ആയതോടെ നിർത്തിവെച്ച സിനിമ, സീരിയൽ ഷൂട്ടിംഗ് പുനരാംഭിക്കുവാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. ഇൻഡോർ ഷൂട്ടിന് മാത്രമാണ് സര്‍ക്കാര്‍ അനുമതി നൽകിയത്. സിനിമാ ചിത്രീകരണത്തിന് പരമാവധി 50 പേരും, ടിവി സീരിയൽ ചിത്രീകരണത്തിന് പരമാവധി 25 പേരേയും പങ്കെടുപ്പിച്ചുകൊണ്ട് ചിത്രീകരണം ആരംഭിക്കാൻ ആണ് അനുമതി നൽകിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചിത്രീകരണം ആരംഭിക്കേണ്ട എന്നാണ് സിനിമാ പ്രവർത്തകരുടെ തീരുമാനം.