
Anaswara Rajan Malayalam Actress Cyber Attacks | കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന് ശക്തമായ മറുപടിയുമായി യുവനടി അനശ്വര രാജന്.
ഞാന്‍ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ വേവലാതിപ്പെടേണ്ട, ഞാന്‍ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ വേവലാതിപ്പെടുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് മാത്രം നിങ്ങള്‍ വേവലാതിപ്പെട്ടാല്‍ മതിയെന്ന കുറിപ്പോടെയാണ് അനശ്വര ഫേസ്ബുക്കില്‍ കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Also See | പ്രിയതാരം മിയ ജോർജ് വിവാഹ ചിത്രങ്ങൾ കാണാം
കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18-ാം ജന്മദിനം ആഘോഷിച്ചത്. പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് അതേ വസ്ത്രമണിഞ്ഞാണ് നടി മറുപടി നൽകിയത്.
