Malayalam Movie

സീ യു സൂൺ മലയാളം മൂവി റിവ്യൂ | C U Soon Malayalam Movie

c u soon malayalam movie review

C U Soon Malayalam Movie / 2018 ൽ ഇറങ്ങിയ “സെർച്ചിങ്” ( Searching )എന്ന സിനിമയുടെ മാതൃകയിൽ ആണ് “സീ യു സൂൺ” ( C U Soon ) എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലോക്ക് ഡൗൺ കാലയളവിന് പറ്റിയ രീതിയിൽ ചെയ്ത സിനിമ എന്ന രീതിയിൽ വലിയ പ്രശംസയാണ് സിനിമയ്ക്ക് ലഭിച്ചത്.

എന്നാൽ സെർച്ചിങ് എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് അധികം പുതുമ തോന്നാത്ത സിനിമയായിരിക്കും സീ യു സൂൺ. യു.എ.ഇ. പശ്ചാത്തലം ആയി നടക്കുന്ന കഥയിൽ ഓൺലൈനിലൂടെ പരിചയപ്പെടുന്ന പെൺകുട്ടിയുമായി ജിമ്മി പ്രണയത്തിൽ ആവുകയും, അവളെ കല്യാണം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ആണ് പ്രമേയം.

എന്നാൽ ഒരു ലോജിക്കും ഇല്ലാത്ത രീതിയിൽ ആണ് തുടർന്നുള്ള കഥയുടെ ഗതി. വീട്ട് ജോലിക്ക് പോകുന്ന പെൺകുട്ടി ലൈംഗിക തൊഴിലാളിയായി ജീവിക്കേണ്ട അവസ്ഥയും, ആരെങ്കിലും ഒന്ന് രക്ഷിച്ചാൽ മതി എന്ന് അപേക്ഷിക്കുന്ന അവസ്ഥയിലും രക്ഷപ്പെടാൻ അവസരം ലഭിച്ചിട്ടും ഒന്നും തുറന്ന് പറയാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

Also Read | മണിയറയിലെ അശോകൻ മൂവി റിവ്യൂ | Maniyarayile Ashokan Movie Review

തുടർന്ന് ദുരൂഹത നൽകുന്നതിന് വേണ്ടി സ്വയം പോലീസ് സ്റ്റേഷനിൽ പോയി രക്ഷപ്പെടുകയും ചെയ്യുന്നു, എന്നാൽ രക്ഷിച്ചയാളുടെ വീട് പോലീസ് സീൽ ചെയ്ത് അയാളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുകയും ചെയ്യുന്നു. മാത്രമല്ല അവരോട് പോലീസ് എന്ത് സംഭവിച്ചു എന്നും പറയുന്നില്ല. എന്നാൽ യഥാർത്ഥ കുറ്റവാളികളെ ഒന്നും ചെയ്യുന്നുമില്ല.

കഥയും സന്ദർഭങ്ങളും ഒഴിച്ച് നിർത്തിയാൽ “സെർച്ചിങ്” എന്ന സിനിമയെ മറ്റൊരു രീതിയിൽ പുനഃസൃഷ്ടിക്കുകയാണ് സംവിധായകൻ ചെയ്തത്. എന്നാൽ വളരെ ത്രില്ലിംഗ് ആയി പോകുന്ന ആ സിനിമയുടെ താളമോ, ചടുലതയോ, ലോജിക്കോ ഒന്നും തന്നെ ഈ സിനിമയിൽ ഇല്ല. എന്നാൽ ഫഹദ് ഫാസിലിന്റെയും, റോഷന്റേയും അഭിനയമാണ് ഈ സിനിമയുടെ ജീവൻ.

എത്ര പ്രതിസന്ധി വന്നാലും വളഞ്ഞ വഴിയിലൂടെ ചിന്തിച്ച് കാര്യങ്ങൾ കൊണ്ട് പോകും എന്നും, സ്വന്തം രക്ഷക്ക് വേണ്ടി രക്ഷകരായി കൂടെ വന്നവർ പ്രശ്നത്തിൽ ആയാലും കുഴപ്പമില്ല എന്നായിരിക്കും സംവിധായകൻ ഈ സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചത്.

C U Soon Malayalam Movie Cast:

Fahadh Faasil, Roshan Mathew, Darshana Rajendran, Amalda Liz, Saiju Kurup, Maala Parvathi, Kottayam Ramesh
C U Soon movie director: Mahesh Narayanan
C U Soon movie rating: 3.0 out of 5

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

foreplay malayalam movie the great indian kitchen
Viral Post

എന്താണ് ഫോർപ്ലേ; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഗൂഗിൾ ട്രെൻഡിങ് ആയി Foreplay

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ മലയാളികൾക്കിടയിൽ വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ...