Malayalam Movie

മെലിഞ്ഞുണങ്ങി ഫഹദ് ഫാസിൽ; ‘ജോജി’ക്കായുള്ള മേക്കോവർ ചിത്രം വെെറൽ

fahad faasil joji movie new look

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘ജോജി’. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനായി വീണ്ടും ശരീരഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഫഹദ്. തന്റെ പുതിയ സിനിമയായ ‘ജോജി’ക്ക് വേണ്ടി വീണ്ടും മെലിഞ്ഞ ഫഹദിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നടൻ ബാബുരാജിനൊപ്പമുള്ള ഫഹദിന്‍റെ ചിത്രമാണ് വെെറലായത്.

ജോജിയുടെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്. മുണ്ടക്കയവും എരുമേലിയുമാണ് ലൊക്കേഷന്‍. ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമാണ് “ജോജി”. ദിലീഷ് പോത്തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും ഫഹദ് തന്നെയായിരുന്നു നായകന്‍. ശ്യാം പുഷ്‌കരന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വില്യം ഷെയ്ക്‌സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

joji malayalam movie fahadh faasil new look dileesh pothen movie

ഷെെജു ഖാലിദാണ് ഛായാ​ഗ്രഹണം. വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, ഭാവനാ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായി ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

fahadh faasil joji movie stills images

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Summary: Fahadh Faasil New Movie Joji Makeover got viral on social media. “Joji” Dileesh Pothen, Syam Pushkaran, Fahadh Faasil Movie. Fahadh Faasil shocking look got viral on social media, He lost his weight for the upcoming movie Joji.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

neyyattinkara gopante aaraattu
Malayalam Movie

നെയ്യാറ്റിൻകര ഗോപനിൽ കെജിഎഫിലെ ഗരുഡയും | Neyyattinkara Gopan

കെജിഎഫ് 1 ലെ പ്രധാന വില്ലന്‍ ഗരുഡയായെത്തിയ രാമചന്ദ്ര രാജു മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ ഒരു പ്രധാന കഥാപാത്രമായി ...