Malayalam Movie

ഹലാൽ ലവ് സ്റ്റോറി ഒക്ടോബർ 15 മുതൽ ആമസോണിൽ | Halal Love Story

halal-love-story

Halal Love Story Malayalam Movie | ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന “ഹലാൽ ലവ് സ്റ്റോറി” ഒക്ടോബർ 15 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഇന്ദ്രജിത്തും ഗ്രേസ് ആന്റണിയും ദമ്പതികളായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ഹലാൽ ലവ് സ്റ്റോറിയുടെ പ്രമേയം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ സിനിമ പുറത്തിറങ്ങും.

കോഴിക്കോട് ആണ് സിനിമ ചിത്രീകരിച്ചതെങ്കിലും ചിത്രമൊരു മലബാർ സ്റ്റോറി ആയിരിക്കില്ല എന്നാണ് സംവിധായകൻ സക്കറിയ പറയുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. എന്നാൽ ഒരു പുതിയ പ്ലാറ്റ്ഫോമിൽ വരുന്നതിന്റെ ഉത്കണ്ഠയേക്കാൾ കൂടുതൽ, ഇത് തനിക്ക് ആവേശകരമാണെന്ന് സക്കറിയ പറയുന്നു.

ജോജു ജോർജ് സംവിധായകനായി ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആസ്വാദകർക്ക് ചിരിക്കാൻ ഒരുപാടുണ്ട്. ഷറഫുദ്ദീനും പ്രധാനവേഷത്തിലെത്തുന്നു. പാർവതി ഗസ്റ്റ് റോളിലാണ് ചിത്രത്തിൽ എത്തുന്നത്.

സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ് നിർമാണം. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ബിജിബാൽ, ഷഹബാസ് അമൻ, റെക്‌സ് വിജയൻ, യാക്‌സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

You may also like

kerala state film awards 2020
Malayalam Movie

മികച്ച നടൻ സൂരജ് വെഞ്ഞാറമൂട്; സംസ്ഥാന ചലച്ചിത്ര അവാർഡ് | Kerala State Film Awards 2020

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ സുരാജ് – വെഞ്ഞാറമൂട് ...

Comments are closed.