Malayalam Movie

നെയ്യാറ്റിൻകര ഗോപനിൽ കെജിഎഫിലെ ഗരുഡയും | Neyyattinkara Gopan

neyyattinkara gopante aaraattu

കെജിഎഫ് 1 ലെ പ്രധാന വില്ലന്‍ ഗരുഡയായെത്തിയ രാമചന്ദ്ര രാജു മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. കെ.ജി.എഫിൽ നടന്‍റെ ഗെറ്റപ്പും പെര്‍ഫോമന്‍സുമൊക്കെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബി ഉണ്ണികൃഷ്ണന്‍റെ മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ രാമചന്ദ്ര രാജു ആറാട്ടില്‍ അഭിനയിക്കുന്ന വിവരം അറിയിച്ചത്. അദ്ദേഹവുമൊത്തുള്ള ചിത്രീകരണാനുഭവം നന്നായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.

Also Read | വെള്ളം നാളെ മുതൽ തിയറ്ററുകളിലേക്ക്

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.



Malayalam Cinema News Summary: KGF Garuda to act on Mohanlal’s Neyyattinkara Gopan. Read more News Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

You may also like

fahad faasil joji movie new look
Malayalam Movie

മെലിഞ്ഞുണങ്ങി ഫഹദ് ഫാസിൽ; ‘ജോജി’ക്കായുള്ള മേക്കോവർ ചിത്രം വെെറൽ

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ...

Comments are closed.