
മലയാള പ്രേക്ഷകരുടെ പ്രിയതാരം മിയ ജോര്‍ജ് വിവാഹിതയായി. കോട്ടയം സ്വദേശി അശ്വിന് ഫിലിപ്പാണ് താരത്തിന് മിന്നണിയിച്ചത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു ലളിതമായി വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Miya George Wedding. Malayalam actor Miya tied the knot with businessman Ashwin Philip
കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്ത് ചുവടുവെച്ചത്. ‘അല്ഫോണ്സാമ്മ’ എന്ന സീരിയലിലാണ് പ്രധാന കഥാപാത്രമായി താരം വേഷമിട്ടത്.

പിന്നാലെ, ബിജുമേനോന് നായകനായി എത്തിയ ‘ചേട്ടായീസ്’ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലേയ്ക്കും താരം എത്തുകയായിരുന്നു. “അൽ മല്ലു” ആയിരുന്നു അവസാനം റിലീസ് ആയ സിനിമ. തമിഴ് സിനിമ കോബ്രയാണ് ഇനി റിലീസ് ആകാൻ ഉള്ളത്.



