Malayalam Movie

പല്ലു മാറ്റിവെക്കലിന് 17 മണിക്കൂറില്‍ സമാഹരിച്ചത് 3 കോടി 45 ലക്ഷത്തി 391 രൂപ

riyas khan new movie nanmamaram mayakottaram poster

Riyas Khan New Movie Mayakottaram Poster | കൗതുകമുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി റിയാസ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം “മായകൊട്ടാരം”. കെ എന്‍ ബൈജു സംവിധാനം ചെയ്യുന്ന ചിത്രം ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുകയാണ് ‘നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’ എന്ന കഥാപാത്രം.

റിയാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരും അതിലെ വാചകവുമാണ് പോസ്റ്റര്‍ ഇന്‍സ്റ്റന്‍റ് ഹിറ്റ് ആക്കിയത്. ഒരു സ്ത്രീയുടെ ‘പല്ലു മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 17 മണിക്കൂറില്‍ 3.45 കോടി രൂപ സമാഹരിച്ച’ ‘നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’ ആണ് ചിത്രത്തില്‍ റിയാസിന്‍റെ കഥാപാത്രം.

പോസ്റ്റര്‍ വൈറല്‍ ആയതിനൊപ്പം അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് റിയാസ് ഖാൻറെ ഫേസ്ബുക്ക് കമ്മന്റ് ബോക്സിൽ എത്തിയത്. കുറെ പേർ റിയാസ് ഖാനെ ശപിക്കുന്നത് കാണാം എന്നാൽ കുറച്ചുപേർ അവരെ കളിയാക്കികൊണ്ട് എത്തിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റർ വൈറലായതോടെ ആരാണ് ‘നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’ എന്ന വിശദീകരണവുമായി റിയാസ് ഖാൻ എത്തി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് റിയാസ് ഖാന്റെ നന്മരം എന്ന കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്.

Also Read | മുസ്‌ലിം തൊപ്പി അണിഞ്ഞു; രാജമൗലി ചിത്രത്തിനെതിരെ ബി.ജെ.പി.

സിനിമയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞതേയുള്ളൂ. തുടങ്ങാനിരിക്കുകയാണ്. ഒരു കോമഡി സബ്‍ജക്ട് ആണ്. ഒരു സ്പൂഫ് സിനിമയാണ് മായക്കൊട്ടാരം. എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏല്‍ക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രം. എന്നിട്ട് അതിനുവേണ്ടി പണം സമാഹരിക്കും. പിന്നെ അതെടുത്ത് യുട്യൂബില്‍ ഇടും. അങ്ങനെ ഒരു കഥാപാത്രം.

” നിലവിലുള്ള ചാരിറ്റി പ്രവര്‍ത്തകരില്‍ ആരെയെങ്കിലും വ്യക്തിപരമായി ഉദ്ദേശിച്ചല്ല കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നും സ്‍പൂഫ് സിനിമയുടെ പോസ്റ്ററും സ്‍പൂഫ് രീതിയില്‍ ചെയ്‍തതാണെന്നും റിയാസ് ഖാന്‍ പറയുന്നു. “ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത്”, – റിയാസ് പറയുന്നു.

https://www.facebook.com/riyazkhanactorofficial/posts/209065297252286

You may also like

kerala state film awards 2020
Malayalam Movie

മികച്ച നടൻ സൂരജ് വെഞ്ഞാറമൂട്; സംസ്ഥാന ചലച്ചിത്ര അവാർഡ് | Kerala State Film Awards 2020

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ സുരാജ് – വെഞ്ഞാറമൂട് ...

Comments are closed.