Malayalam Movie

ഏറ്റവും വലിയ നഷ്ടം പ്രിത്വിരാജിനും ബിജു മേനോനും..!!

sachy-malayalam-movie-director-ayyappanum-koshyum

2007 ൽ ഷാഫി സംവിധാനം ചെയ്ത “ചോക്ലേറ്റ്” എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് സച്ചി എത്തുന്നത്. സേതുവിനോടൊപ്പം തിരക്കഥാകൃത്തായിരുന്നു.

തുടർന്ന് 4 സിനിമകളിൽ കൂടി സച്ചി-സേതു കൂട്ട് കെട്ടിലെ തിരക്കഥയിൽ സിനിമകൾ ഇറങ്ങി. ബിഗ് ബജറ്റിൽ ഇറങ്ങിയ റോബിൻഹുഡ് നല്ലൊരു സിനിമ ആയിരുന്നു എങ്കിലും ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു. തുടർന്ന് വന്ന 2 സിനിമകളും (മേക്കപ്പ് മാൻ, സീനിയേഴ്സ് ) വിജയങ്ങൾ നേടിയ ചിത്രം ആയിരുന്നു.

2012 ൽ സ്വതന്ത്ര തിരക്കഥാകൃത്തായ സച്ചിയുടെ ആദ്യ ചിത്രം “റൺ ബേബി റൺ”, ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറി. 2015 ൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത “അനാർക്കലി” വൻ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ആയിരുന്നു. പിന്നീട് 2020 ൽ ആണ് വീണ്ടും സംവിധായകൻ ആയത്, “അയ്യപ്പനും കോശിയും“, ഈ ചിത്രം പ്രിത്വിരാജിൻറെ അടുത്തകാലത്ത് ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ആയിരുന്നു.

2017 ൽ അരുൺ ഗോപി സംവിധാനം ചെയ്ത് സച്ചി തിരക്കഥ എഴുതിയ “രാമലീല” ഏറെ പ്രതിസന്ധികൾ ഉണ്ടായിട്ടും തീയറ്റർ നിറഞ്ഞോടിയ ചിത്രം ആയിരുന്നു. അത്രത്തോളം മനോഹരം ആയിരുന്നു അതിന്റെ തിരകഥ.

ഏറ്റവും വലിയ നഷ്ടം പ്രിത്വിരാജിനും ബിജു മേനോനും..!!

സച്ചിയുടെ സിനിമകൾ നോക്കിയാൽ മനസിലാകും പ്രിത്വിരാജിനും, ബിജു മേനോനും സച്ചി കൊടുത്ത സ്ഥാനം. സച്ചിയുടെ 12 ചിത്രങ്ങളിൽ പ്രിത്വിരാജോ, ബിജു മേനോനോ ഇല്ലാത്ത സിനിമകൾ വെറും 2 എണ്ണം മാത്രമാണ്.

ഡബിൾസിലും, രാമലീലയിലും മാത്രമാണ് ഇവർ രണ്ടുപേരിൽ ആരെങ്കിലും ഒരാൾ ഇല്ലാതെ ഇറങ്ങിയ സിനിമകൾ. മാത്രമല്ല അദ്ദേഹം സംവിധാനം ചെയ്ത 2 സിനിമകളിലും പ്രിത്വിരാജും, ബിജു മേനോനും കേന്ദ്ര കഥാപ്രാത്രങ്ങൾ ആയി എത്തി. ഈ രണ്ട് സിനിമയും വൻ വിജയം ആയിരുന്നു. 2021 റിലീസ് പ്രഖ്യാപിച്ച സിനിമയിലും പ്രിത്വിയാണ് നായകൻ.

Also Read | മലയാള സിനിമയ്ക്ക് നഷ്ടമായത് വലിയൊരു പ്രതിഭയെ; സച്ചി ഓർമ്മയായി

എഴുത്തിൻറെ മാന്ത്രിക കരങ്ങൾ ഇനിയില്ല

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളർന്നത്. മാലിയങ്കരയിലെ എസ്എൻ‌എം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കി. ക്രിമിനൽ നിയമത്തിലും ഭരണഘടനാ നിയമത്തിലും അഭിഭാഷകനായി എട്ട് വർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. കോളേജിൽ പഠിക്കുന്ന കാലത്ത് സച്ചി തന്റെ കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലും സജീവമായിരുന്നു, നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു.

പ്രിത്വിയുടെ വേദന

പ്രിത്വിരാജ് തൻറെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. “പോയി” എന്ന ഒറ്റ വാക്ക് അതിൽ അദ്ദേഹത്തിന് പറയാനുള്ളത് എല്ലാം ഉണ്ട്. അത്രത്തോളം ആത്മ ബന്ധം ആയിരുന്നു ഇരുവർക്കും.

In life we loved you dearly, in death we love you still.You left without warning,gone so fast. My deepest sympathies. God bless his family and friends…😔

Posted by Biju Menon on Thursday, June 18, 2020

You may also like

kerala state film awards 2020
Malayalam Movie

മികച്ച നടൻ സൂരജ് വെഞ്ഞാറമൂട്; സംസ്ഥാന ചലച്ചിത്ര അവാർഡ് | Kerala State Film Awards 2020

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ സുരാജ് – വെഞ്ഞാറമൂട് ...

Comments are closed.