Malayalam Movie

മലയാള സിനിമയ്ക്ക് നഷ്ടമായത് വലിയൊരു പ്രതിഭയെ; സച്ചി ഓർമ്മയായി

sachy malayalam movie director

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ തൃശൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകളോടെ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.

സച്ചിക്ക് ബ്രെയിന്‍ ഹൈപ്പോക്‌സിയ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത സമയത്താണ് ബ്രെയിന്‍ ഹൈപ്പോക്‌സിയ ഉണ്ടാവുന്നത്. 48-72 മണിക്കൂര്‍ ശേഷം ആരോഗ്യനിലയെ കുറിച്ച് വ്യക്തതയുണ്ടാകൂ എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാൽ ഡോക്ടർമാർ പറഞ്ഞ 72 മണിക്കൂർ കഴിയുന്നതിന് മുൻപേ സച്ചി ലോകത്തോട് വിടപറയുകയായിരുന്നു.

നിരവധി വിജയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച സച്ചി, പൃഥ്വിരാജ് അഭിനയിച്ച അനാര്‍ക്കലിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

Also Read | ഏറ്റവും വലിയ നഷ്ടം പ്രിത്വിരാജിനും ബിജു മേനോനും..!!

കഴിഞ്ഞ ഫെബ്രുവരി 7 റിലീസ് ആയ അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം. ഈ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയം നേടിയിരുന്നു. ഈ അടുത്തകാലത്ത് ഇറങ്ങിയ പ്രിത്വിരാജ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയ ചിത്രം കൂടി ആയിരുന്നു അയ്യപ്പനും കോശിയും. ഓരോ രചനയിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച വ്യത്യസ്തനായ ഒരു തിരക്കഥാകൃത്തിനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

actress-aiswarya-suresh-photos
Viral Post

ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ ഫോട്ടോഷൂട്ട് | Aiswarya Suresh

കളി സിനിമയിലൂടെ മലയാള പ്രേക്ഷകർക്ക് പരിചിതയായ നടി ഐശ്വര്യ സുരേഷ്, തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ ...