ഓൺലൈൻ പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്ന സൂഫിയും സുജാതയുടെയും റിലീസ് തീയതി പ്രഖ്യാപിച്ചു
ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും ആമസോൺ പ്രൈമിൽ ജൂലെെ 2 ന് റിലീസ് ചെയ്യും. മലയാളത്തിൽ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് ‘സൂഫിയും സുജാത’യും. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്.13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദിഥി റാവോ വീണ്ടും ഒരു മലയാളത്തില്‍ അഭിനയിക്കുന്നത്. പ്രജാപതിയാണ് അദിഥിയുടെ ആദ്യ മലയാള ചിത്രം.