Malayalam Movie

Watch Sufiyum Sujathayum Movie | മൊയ്തീനെയും കാഞ്ചനമാലയെയും ഓർമ്മിപ്പിക്കുന്ന സൂഫിയും സുജാതയും

watch sufiyum sujathayum movie

Watch Sufiyum Sujathayum Movie / ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടും റിലീസുമായി ഒരു വെള്ളിയാഴ്ച. ലോകത്തിലെ പല ഭാഷകളിൽ പല സിനിമകളും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സിനിമ റിലീസ് ചെയ്തപ്പോഴും മലയാള സിനിമ മാത്രം അതിനോട് വിമുഖത കാട്ടുകയായിരുന്നു.

എന്നാൽ മാറിയ സാഹചര്യങ്ങൾക്കനുസൃതമായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രമായി ജയസൂര്യയുടെ ‘സൂഫിയും സുജാതയും’ മാറി.

ഒരു തനി യാഥാസ്ഥിതിക തറവാട്ടിലെ സംസാരശേഷിയില്ലാത്ത പെൺകുട്ടിയായാണ് സുജാതയുടെ അവതരണം. സുമുഖനും മിതഭാഷിയുമായ യുവാവായ സൂഫിയായി പുതുമുഖം ദേവ് മോഹനും ശ്രദ്ധ നേടുന്നു. ഒരു ബസ് യാത്രക്കിടെ ആദ്യ കാഴ്ചയിൽ പ്രണയിച്ചു തുടങ്ങുന്ന സൂഫിയും സുജാതയും.

മുൻപ് പലതവണ പ്രണയത്തിൻറെ തീവ്രത കാട്ടിത്തന്ന മലയാള സിനിമകളെപ്പോലെ സൂഫിയും സുജാതയും അതുപോലൊരു പ്രണയാനുഭവം ആണ് പ്രേക്ഷകർക്ക് നൽകുന്നത്. സൂഫിയുടെ ബാങ്ക് വിളി പോലും നർത്തകിയായ സുജാതയുടെ കഥക് ചുവടുകൾക്ക് താളം തീർക്കുന്നു.

സുജാതയുടെ ഓര്‍മ്മകളിലൂടെയാണ് സൂഫിയുമായിയുള്ള പ്രണയബന്ധത്തിന്റെ പൂര്‍വകാലം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യകാഴ്ചയിൽ തോന്നുന്ന പ്രണയവും, അതിന്റെ വളർച്ചയും, പിന്നീട് വീട്ടുകാരുടെ എതിർപ്പുമെല്ലാം കാണിച്ചു കൊണ്ട് പ്രത്യേകിച്ചു പുതുമകളൊന്നും ഇല്ലാത്ത സ്ഥിരം വഴികളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. എന്നാല്‍ സംസാരശേഷിയില്ലാത്ത സുജാതയും, സൂഫിയുമായുള്ള പ്രണയ രംഗങ്ങൾ വളരെ മനോഹരമായി ആവിഷ്കരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

Also Read / New Malayalam Movie / ആരാണ് വാരിയൻ കുന്നൻ; അധികമാരും അറിയാത്ത കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം

മതത്തിൻറെ അതിർവരമ്പുകൾ എല്ലായ്പ്പോഴും പ്രണയത്തിന് തടസം തന്നെയാണ്. അതുതന്നെയാണ് ഈ ചിത്രത്തിലൂടെയും പറയുന്നത്.

Sufiyum Sujathayum Movie Download

You may also like

kerala state film awards 2020
Malayalam Movie

മികച്ച നടൻ സൂരജ് വെഞ്ഞാറമൂട്; സംസ്ഥാന ചലച്ചിത്ര അവാർഡ് | Kerala State Film Awards 2020

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ സുരാജ് – വെഞ്ഞാറമൂട് ...

Comments are closed.