നയൻതാര വിവാഹിതയായി; ഓൺലൈനിലെ ട്രെൻഡിങ് വാർത്ത
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാര വീണ്ടും വിവാഹിതയായി. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയും, എന്നാൽ എപ്പോഴും ഗോസിപ്പുകൾ കൊണ്ട് നിറഞ്ഞു നിന്ന താരമാണ് നയൻ.

മലയാളത്തിൽ തുടങ്ങി പിന്നീട് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള യായി മാറുകയായിരുന്നു. ചിമ്പുവുമായുള്ള പല ചിത്രങ്ങളും സിനിമാലോകത്ത് ചർച്ചയായതോടെ അവർ തമ്മിൽ പ്രണയത്തിൽ ആണെന്ന് ലോകം അറിയികുകയായിരുന്നു. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ശേഷം പ്രഭു ദേവയുമായി പ്രണയത്തിൽ ആവുകയും ആ ബന്ധം വിവാഹത്തിൽ എത്തുന്നതിന് മുൻപ് പിരിയുകയായിരുന്നു.
ശേഷം കുറെ നാൾ നയൻതാരയുടെ ഗോസിപ്പുകൾ തെന്നിന്ത്യയിൽ കേട്ടില്ല. എന്നാൽ “നാനും റൗഡി താൻ” എന്ന സിനിമയുടെ സംവിധായകനായ വിഗ്നേഷുമായി ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു നയൻ അടുക്കുന്നത്.
ഈ ചിത്രത്തിൽ നായികയായി എത്തിയ നയനും വിഘ്നേഷും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 4 വർഷമായി പ്രണയത്തിൽ ആയിരുന്ന ഇവർ വിവാഹിതരായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരായി റിപ്പോർട്ട് .