Entertainment

തമിഴ്‌നാടിന് വേണ്ടി വീഡിയോ കോൺഫറൻസിലൂടെ ആരാധകർക്ക് നേരിട്ട് സംസാരിക്കുവാൻ അവസരം ഒരുക്കി ദുൽക്കർ സൽമാൻ

dulquer salman actor kindess project
dulquer salman actor kindess project

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ചതാണ് “സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്”.

ഓരോ ദിവസവും കോവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തുക, സർക്കാരിൻ്റെ ഓർഡറുകൾ നടപ്പാക്കുക, കോവിഡ് വ്യാപനം തടയുന്നതിന് സർക്കാരിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, ഫണ്ട് ശേഖരിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ചീഫ് സെക്രട്ടറി കെ. ഷണ്മുഖൻ ആണ് ടാസ്ക് ഫോഴ്‌സിൻ്റെ അധ്യക്ഷൻ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ടാസ്‌ക് ഫോഴ്‌സ് വഴി ഫണ്ട് ശേഖരിക്കുന്നതിൻ്റെ ഭാഗമായി ദുൽഖർ സൽമാൻ പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

“മറ്റുള്ളവർക്ക് സഹായകമാകുന്ന ഈ സംരംഭത്തിൽ ഞാൻ നിങ്ങളെ വ്യക്തിപരമായും അല്ലാതെയും കാണാൻ ആഗ്രഹിക്കുന്നു. ഒരു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് zoom വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷൻ വഴി ഞാനുമായി സംസാരിക്കാൻ അവസരം ലഭിക്കും.

അതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് 100 രൂപ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലേക്ക് സംഭാവന ചെയ്യുക, തുടർന്ന് സംഭാവന ചെയ്തതിൻ്റെ സ്‌ക്രീന്ഷോട്ടും നിങ്ങളുടെ കോണ്ടാക്‌ട് ഡീറ്റെയ്‌ൽസും ശനിയാഴ്ച വൈകുന്നേരം 6 നും 8 മണിക്കും ഇടയിൽ കൈൻഡ്‌നെസ് ഇമെയിൽ ഐ.ഡിയിലേക്ക് അയക്കുക” ദുൽക്കർ വീഡിയോയിൽ പറയുന്നു.

“ഞാൻ ഒരു ചെറിയ തുക സംഭാവന ചെയ്തിട്ടുണ്ട്, ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള ഒന്നാണ്, കാരണം ചെന്നൈ എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് അതുപോലെ ചെന്നൈ ടാസ്ക് ഫോഴ്സിന് വേണ്ടി ഇത് ചെയ്യുന്നതിൽ ഒരുപാട് അഭിമാനം തോന്നുന്നു” എന്ന് അദ്ദേഹം പറയുന്നു.

ലോക്ക് ഡൗൺ ആയതോടെ തമിഴ്‌നാട് സർക്കാർ zoom ആപ്പ് ആണ് വീഡിയോ കോൺഫെറെൻസിങിനായി ഔദ്യോഗികമായി ഉപയോഗിക്കുന്നത്. ഒരേ സമയം 100 പേർക്ക് വീഡിയോ കോൺഫെറെൻസ് ചെയ്യാൻ കഴിയും.

#TheKindnessProject

Posted by Dulquer Salmaan on Friday, April 17, 2020

You may also like

Comments are closed.