Tamil Movie

മണിരത്‌നത്തിൻറെ പുതിയ വെബ് സീരീസ്, ഫഹദ് മുഖ്യ കഥാപാത്രം | Fahadh Faasil and Mani Ratnam tie-up for new web series “Navarasam”

navarasam maniratnam fahad fasil surya vijay webseries

Fahadh Faasil and Mani Ratnam tie-up for new web series “Navarasam” / സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ സംവിധായകരിൽ ഒരാളായ മണിരത്നവും വെബ് സീരീസുമായി എത്തുന്നു. മണിരത്നം ആദ്യമായി ഒടിടി ഫ്ലാറ്റ്ഫോമിലേക്ക് ഒരു വെബ് സീരീസുമായി എത്താൻ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ “നവരസ” എന്നായിരിക്കും ആ സീരീസിന് പേരെന്നും ഫഹദായിരിക്കും അതിൽ മുഖ്യ കഥാപാത്രമായെത്തുന്നതെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഫഹദിനെ കൂടാതെ വലിയൊരു താരനിര ഈ വെബ്‌സീരിസിൽ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. തമിഴ് നടന്മാരായ സൂര്യയും വിജയ് സേതുപതിയും സംവിധായകരായ ഗൗതം വാസുദേവ മേനോനും ബിജോയ് നമ്പ്യാരും കാര്‍ത്തിക്ക് നരേനും സീരീസിന്‍റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നിങ്ങനെ 4 ഭാഷകളിലായി പുറത്തിറങ്ങുമെന്നും സൂചനയുണ്ട്. 9 എപ്പിസോഡുകളായിരിക്കും സീരീസിനുള്ളത്. മണി രത്നത്തിന്‍റേയും ഫഹദിന്‍റേയും സൂര്യയുടേയും വിജയ് സേതുപതിയുടേയും വെബ് സീരീസിലേക്കുള്ള അരങ്ങേറ്റം കൂടിയായിരിക്കും. കൊറോണവൈറസ് വ്യാപനം കുറഞ്ഞതിന് ശേഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുന്നത്.

Also Read / സ്ത്രീകൾ ദയവായി ഈ സിനിമ കാണരുത് പുരുഷന്മാർ കണ്ട് സഹായിക്കണം | Shakeela new movie Ladies not Allowed releasing online

Fahadh Faasil and Mani Ratnam tie-up for new web series “Navarasam”. According to insiders, Fahadh will be joined by a large number of stars in the web series. Tamil actors Surya and Vijay Sethupathi, directors Gautham Vasudeva Menon, Bijoy Nambiar and Karthik Narain are reportedly part of the series.

You may also like

kerala state film awards 2020
Malayalam Movie

മികച്ച നടൻ സൂരജ് വെഞ്ഞാറമൂട്; സംസ്ഥാന ചലച്ചിത്ര അവാർഡ് | Kerala State Film Awards 2020

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ സുരാജ് – വെഞ്ഞാറമൂട് ...

More in:Tamil Movie

Comments are closed.