Tamil Movie

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നൽകി സൂര്യ

Soorarai-Pottru

Suriya film Soorarai Pottru / കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ താൻ സംഭാവന നൽകുമെന്ന് നടൻ സൂര്യ. സിനിമാ പ്രവർത്തകരേയും കോവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുക.

പുതിയ ചിത്രം “സൂരറൈ പോട്ര്” ഒടിടി റിലീസിനെത്തുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് “സൂരറൈ പോട്ര്” ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയറ്റർ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും താരം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസ് ആയ എയർ ഡെക്കാന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് ‘സൂരറൈ പോട്ര്’.

തീയറ്റർ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങൾ കൂടി ചെയ്യുന്നുണ്ടെന്നും താരം പറയുന്നു. സുധി കോങ്ക്രയാണ് സൂരറൈ പോട്ര് സംവിധാനം ചെയ്യുന്നത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Suriya film Soorarai Pottru

You may also like

Vijay fans pledge to stay away from party started by his father
Tamil Movie

പ്രതിജ്ഞയെടുത്ത് വിജയ്‌യുടെ ആരാധകർ; വിജയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല

നടൻ വിജയ്‌യുടെ പേരിൽ പിതാവ് ചന്ദ്രശേഖർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയിൽ ചേരില്ലെന്ന് ആരാധകരുടെ പ്രതിജ്ഞ. വിജയ് ഫാൻസ് അസോസിയേഷനായ ‘ദ ...

More in:Tamil Movie

Comments are closed.