Tamil Movie

പിറന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ച് മാതൃകയായി വിജയ്

vijay master movie trailer

ചെന്നൈ: ഇപ്രാവശ്യം തൻറെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ആരാധകരോട് നടന്‍ വിജയ്. ജൂണ്‍ 22 നാണ് വിജയുടെ 46ാം ജന്മദിനം. തമിഴ്‌നാട്ടിലെ ഓരോ ജില്ലയിലുമുള്ള തൻ്റെ ഫാന്‍സ് ക്ലബ്ബുകാരോട് നേരിട്ടാണ് വിജയ് ഇത്തരമൊരു ആവശ്യം പറഞ്ഞത്.

കോവിഡ് മഹാമാരിക്കിടയിൽ തൻറെ ജന്മദിനം ആഘോഷിക്കുന്നത്, ഉചിതമായ തീരുമാനം അല്ല എന്നാണ് വിജയ് പറയുന്നത്.

ജന്മദിനത്തിൽ വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന “മാസ്റ്റര്‍” എന്ന ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്തിറക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ട്രെയിലര്‍ പുറത്തിറക്കുന്നില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ഏപ്രിൽ 9 ന് ആയിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു.

ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ റീലീസ് തിയതി പ്രഖ്യാപിക്കുമെന്നാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ പറയുന്നത്. എന്നാൽ ചെന്നൈയിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കാൻ കഴിയില്ല.

You may also like

rahman new stunning look
Malayalam Movie

58 വയസിൽ കൂടുതൽ ചെറുപ്പമായി റഹ്‌മാൻ; വൈറൽ ചിത്രങ്ങൾ | Rahman New Stunning Look

Rahman New Stunning Look | മലയാളികളുടെ ഒരു കാലഘട്ടത്തിലെ പ്രിയതാരമാണ് റഹ്മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും ...

More in:Tamil Movie

Comments are closed.