Entertainment

സിനിമ ചിത്രീകരണത്തിനായി ടോം ക്രൂസ് ബഹിരാകാശത്തേക്ക്

tom-cruise-new-movie-shooting-outer-space
tom cruise new movie shooting outer space

സിനിമ ചിത്രീകരണത്തിനായി ടോം ക്രൂസ് ബഹിരാകാശത്തേക്ക് പറക്കാൻ ആഗ്രഹിക്കുന്നതായി നാസ വെളിപ്പെടുത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സിനിമ ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നാസ വ്യക്തമാക്കി. സി.എൻ.എൻ.ബിസിനസ്സ് ന്യൂസാണ് ഈ വാർത്ത പുറത്ത് വിട്ടത്.

ഇതിന് മുൻപ് പല സിനിമകളും ബഹിരാകാശത്ത് ചിത്രീകരിച്ചിട്ടുണ്ട്. 2012 ലെ “അപ്പോജി ഓഫ് ഫിയർ” എന്ന സയൻസ് ഫിക്ഷൻ സിനിമയും ബഹിരാകാശത്ത് ചിത്രീകരിച്ചതാണ്. എന്നാൽ ടോം ക്രൂസ് ആദ്യമായാണ് ബഹിരാകാശത്തേക്ക് പറക്കാൻ ഒരുങ്ങുന്നത്.

പ്രശസ്ത വ്യവസായിയും ശാസ്ത്രജ്ഞനുമൊക്കെയായ ഈലോൺ മസ്കിൻ്റെ ബഹിരാകാശ വാഹന നിർമ്മാണക്കമ്പനിയായ സ്പേസ് എക്സുമായി സഹകരിച്ചാണ് പുതിയ പദ്ധതി.

Also Read | രാജ്യത്തെ പൊതുഗതാഗതം വൈകാതെ പുനരാരംഭിക്കും; നിതിൻ ഗഡ്‌കരി

എന്നാൽ എപ്പോൾ ഇത് സംഭവിക്കും എന്ന് വ്യക്തമായിട്ടില്ല. ബഹിരാകാശനിലയിത്തിലേക്കും അവിടെ നിന്നും പുറത്തേക്കും മനുഷ്യരെ പറപ്പിക്കുവാൻ കഴിവുള്ള ഏക രാജ്യം റഷ്യയാണ്.

എന്നാൽ ബഹിരാകാശ പേടകങ്ങൾ നിർമ്മിക്കുന്നതിന് സ്‌പേസ് എക്‌സ് വര്ഷങ്ങളായി പ്രവർത്തിക്കുന്നു. ഭൂമിയിൽ നിന്നും 250 മൈൽ അകലെയാണ് സ്‌പേസ് സ്റ്റേഷൻ.


You may also like

prabhas telugu actor new movie
Bollywood Movie

വനം ദത്തെടുത്ത് പ്രഭാസ്; 1650 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന..| Prabhas adopts reserve forest

Prabhas adopts reserve forest / തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് ഹൈദരാബാദിലെ ഡുണ്ടിഗലിനടുത്തുള്ള ഖാജിപള്ളി അർബൻ ഫോറസ്റ്റ് ദത്തെടുത്തു. ...

Comments are closed.